HOME
DETAILS

വനിത കമ്മിഷന്‍ അദാലത്തില്‍ പരാതി പ്രളയം

  
backup
July 16 2016 | 20:07 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


തൊടുപുഴ: വനിത കമ്മിഷന്‍ അദാലത്തില്‍ പരാതി പ്രളയം. കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവിയുടെ നേതൃത്വത്തില്‍ ഇന്നലെ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സിറ്റിംഗില്‍ 86 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 48 കേസുകള്‍ രമ്യമായി പരിഹരിച്ചു. 20 കേസുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിനായി അയച്ചപ്പോള്‍ ഏഴു കേസുകള്‍ ആര്‍ഡിഒ തലത്തില്‍ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി. ഭൂ വിഷയം, വൃദ്ധരുള്‍പ്പെട്ട കേസുകള്‍ തുടങ്ങിയവയാണ് ആര്‍ഡിഒയുടെ പരിഗണനയ്ക്ക് അയച്ചത്. 11 കേസുകള്‍ തീര്‍പ്പാകാത്ത സാഹചര്യത്തില്‍ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി വയ്ക്കാനും തീരുമാനിച്ചു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കമ്മിഷന്‍ സിറ്റിംഗില്‍ പരാതികളുടെ എണ്ണം വര്‍ധിച്ചതായി ഡോ. ജെ. പ്രമീളദേവി പറഞ്ഞു. മുന്‍പ് ആറുമാസം കൂടി നടത്തിയിരുന്ന സിറ്റിംഗില്‍ ലഭിച്ചിരുന്ന പരാതികള്‍ ഇപ്പോള്‍ ഒരു മാസം കൊണ്ടു തന്നെ ലഭിക്കാറുണ്ട്. ആളുകള്‍ ക്ഷമിക്കാനും സഹിക്കാനും തയ്യാറാകത്തിന്റെ തെളിവാണ് ഇതിന്റെ ദോഷവശമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വനിതാ കമ്മിഷനില്‍ പരാതപ്പെട്ടാല്‍ നീതി ലഭിക്കുമെന്ന വിശ്വാസവും പരാതികളുടെ എണ്ണം കൂടുന്നതിന് കാരണമാകാമെന്ന് അവര്‍ പറഞ്ഞു.
ദാമ്പത്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളായിരുന്നു ഇന്നലെ പരിഗണിച്ച കേസുകളില്‍ ഭൂരിഭാഗവും. ഇതില്‍ പരാതകള്‍ക്ക് കൂടുതലും ഇടയായത് ഭാര്യ ഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങളായിരുന്നു. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ചാറ്റിംഗും ഫോണ്‍ വിളിയും ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നതിന് ഇടയാക്കുന്നതായി പരാതി ഉയര്‍ന്നു. വസ്തു തര്‍ക്കമാണ് പിന്നീട് വന്നതില്‍ കൂടുതലും. ജില്ലയിലെ പട്ടയ വ്യവസ്ഥതയിലുള്ള ന്യൂനതയാണ് കൂടുതല്‍ പരാതികള്‍ക്കും ഇടയായത്.
റോഡുകള്‍ വീതികൂട്ടുന്നത് തടയണമെന്നാവശ്യപ്പെട്ടും അഞ്ചോളം കേസുകള്‍ അദാലത്തില്‍ വന്നു. ആറു മാസം മുന്‍പ് അദാലത്തില്‍ ഒത്തു തീര്‍പ്പാക്കിയ ഒരു വിവാഹ മോചന കേസും ഇന്നലെ വീണ്ടും പരിഗണനയ്ക്ക് എത്തിയിരുന്നു. ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നതിനാല്‍ വിവാഹ മോചനം വേണമെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചു നിന്നതോടെ കേസ് കുടുംബകോടതിയിലേയ്ക്ക് കമ്മിഷന്‍ റഫര്‍ ചെയ്തു. തൊഴിലിടത്തിലെ തര്‍ക്കും കമ്മിഷന്റെ പരിഗണനയ്ക്ക് എത്തിയിരുന്നു.
വൃദ്ധമാതാക്കളെ സംരക്ഷിച്ചില്ലെന്ന മൂന്നു കേസുകളും അദാലത്തില്‍ വന്നു. ഹൈറേഞ്ചില്‍ ഏലത്തോട്ടത്തില്‍ മരുന്നടിയ്ക്കുന്നത് സമീപവാസിയായ വീട്ടമയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായായിരുന്നു ഒരു പരാതി. കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ അംഗീകൃത കീടനാശിനിയാണ് ഏലത്തോട്ടത്തില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതോടെ പരാതി പരിഹരിക്കുകയായിരുന്നു. ഇതിനിടെ സത്രീകള്‍ സ്വാര്‍ത്ഥ ലക്ഷ്യത്തോടെ വ്യാജ പരാതികളും സൃഷ്ടിക്കുന്നുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി. 10 ശതമാനം പരാതികളും ഇത്തരത്തിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പുരുഷന്‍മാരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ കള്ള പരാതികള്‍ സൃഷ്ടിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി നിലകൊള്ളുമ്പോഴും എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യമെന്ന് ഡോ. ജെ. പ്രമീളദേവി പറഞ്ഞു. ഈ മാസം അവസാനം കമ്മിഷന്റെ അടുത്ത സിറ്റിംഗ് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  23 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  25 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  38 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago