ജഗദീശന്റെ ജീവിത ത്യാഗം; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു
തൃക്കരിപ്പൂര്‍: ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്തതിനാല്‍ ജീവനൊടുക്കേണ്ടിവന്ന ജഗദീശന്റെ മരണം മുതലെടുത്ത് തൃക്കരിപ്പൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്.
മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വകുപ്പിലെ താല്‍കാലിക ജീവനക്കാരനായിരുന്നു ടി. ജഗദീശന്‍. ഒരു വര്‍ഷക്കാലത്തോളം ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്തതിനാല്‍ മനംനൊന്ത് ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാള്‍ ജോലിയില്‍ സ്ഥിരുപ്പെടുത്തുന്നതിനായി പലരില്‍ നിന്നും കാശുവാങ്ങി കോണ്‍ഗ്രസ് നേതാവിന് കൊടുത്തുവെന്ന പരാതി ഉയര്‍ന്നതോടെ ഗ്രൂപ്പ് പോര് ശക്തമായത്.
അഞ്ചു വര്‍ഷത്തോളം ജോലി ചെയ്തുവെങ്കിലും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ താല്‍കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മാത്രമല്ല ദിവസന വേതനം ഒരു വര്‍ഷത്തോളം നല്‍കിയതുമില്ല.
സമാനമായി ആയിരത്തോളം ജീവനക്കാര്‍ക്ക് തുക ലഭ്യമാകാത്തതിനാല്‍ ഈ തുക നേടിയെടുക്കുന്നതിന് വേണ്ടി ജഗദീശന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇതിനിടെ ഇവര്‍ക്ക് ശമ്പളം നല്‍കണമെന്ന കോടതിവിധിയും ഉണ്ടായി. ഈ ആവശ്യവുമായി നിരന്തരം തിരുവനന്തപുരത്ത് എത്തുകയും മന്ത്രിയെ കാണുകയും ചെയ്തുവെങ്കിലും അനുകൂലമായ മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് ഇയാള്‍ തിരുവനന്തപുരത്ത് ജീവനൊടുക്കുന്നത്.
എന്നാല്‍ ജഗദീശന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയതായി അറിയില്ലെന്നും ഒരു കാര്യവും ഒളിപ്പിച്ചു വെക്കാത്ത പ്രകൃതമാണ് ജഗദീശനെന്നും ജഗദീശനുമായി ബന്ധപ്പെട്ടവര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
സി.പി.എം പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനായി ഉപയോഗിച്ച് കാശ് വാങ്ങിയെന്ന് വരുത്താനുള്ള ശ്രമവും നടന്നുവെന്നും ആരോപണമുണ്ട്. പലരില്‍ നിന്നും പണം വാങ്ങി കോണ്‍ഗ്രസ് നേതാവിന് നല്‍കിയെന്നും അത് തിരിച്ചുകിട്ടാന്‍ കെ.പി.സി.സിക്ക് പരാതി ജഗദീശന്‍ നല്‍കിയെന്നുമുള്ളത് വസ്തുതാവിരുദ്ധമാണെന്ന് ജഗദീശന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജഗദീശന്‍ ആദ്യം സന്ദര്‍ശിച്ചത് വി.എസ് അച്ചുതാനന്ദനെയാണ്.
അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരമാണ് മൂന്നു മാസത്തേക്ക് ജോലി നീട്ടി നല്‍കിയത്. അത് കഴിഞ്ഞതോടെയാണ് പിരിച്ചുവിട്ടത്. ജോലിയില്‍ നിന്ന് പിരിച്ചുവെട്ടെങ്കിലും ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ത്തിരുന്നില്ല.
ശമ്പള കുടിശ്ശികക്കായി ഒരു വര്‍ഷത്തോളമായി പോരാട്ടത്തിലായിരുന്നു ജഗദീശന്‍. ജഗദീശന്‍ ആത്മഹത്യ ചെയ്തുവെന്നറിഞ്ഞതോടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."