HOME
DETAILS

വീണ്ടുമൊരു ലോക്ക്ഡൗണ്‍ ?

  
backup
July 13 2020 | 01:07 AM

lock-down-869318-2020-july

 


ആശങ്ക കൂട്ടിക്കൊണ്ട് ഓരോ ദിവസവും സംസ്ഥാനത്ത് നാനൂറില്‍പരം കൊവിഡ് ബാധിതരാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തും ഭീതി പരത്തിക്കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു. ഇന്നലെ വരെ രാജ്യത്ത് 23,087 പേരാണ് മരിച്ചത്. ഇന്നേക്ക് അതും വര്‍ധിച്ചിട്ടുണ്ടാകും. രോഗികള്‍ ഇന്നലെ വരെ എട്ടര ലക്ഷം കഴിഞ്ഞു.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം, ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള രോഗവ്യാപനത്താലാണെന്ന് വിദഗ്ധര്‍ പറയുന്നു. സമ്പര്‍ക്ക പട്ടികയും ഉറവിടമറിയാത്ത രോഗികളുടെ പട്ടികയും തയാറാക്കുക എന്നത് ദുഷ്‌ക്കരമാണെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രോഗബാധിതരെ മുഴുവനും പെട്ടെന്ന് ചികിത്സക്ക് വിധേയമാക്കുക, മരണത്തില്‍നിന്ന് അവരെ രക്ഷിക്കുക എന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു.


ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുള്ളതുമായ രോഗികളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞുവെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ പറയുമ്പോഴും സര്‍ക്കാരത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. സര്‍ക്കാര്‍ എന്തിനാണ് സമൂഹവ്യാപനം മറച്ചുവയ്ക്കുന്നതെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. അതു ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ കൊവിഡ് വൈറസ് അകന്നുപോയി എന്ന വിചാരത്താല്‍ ആളുകള്‍ പൊതുയിടങ്ങളില്‍ വിലക്കുകള്‍ മറന്നു പെരുമാറുകയാണ്. സമൂഹവ്യാപനം നടന്നതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ കൊവിഡ് വൈറസിനെ അലസമനോഭാവത്തോടെ കാണുന്ന നാട്ടുകാരില്‍ അതു മാറ്റം വരുത്തും. അവര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പെരുമാറാന്‍ തുടങ്ങുകയും ചെയ്യും. അതുവഴി സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും രോഗം പകരുന്നത് തടയാനാകും. ഒരാളില്‍നിന്ന് പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരും. ആ പത്ത് പേരില്‍നിന്ന് നൂറ് പേര്‍ക്ക് പകരും. ഇത് വ്യാപകമായാല്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. ഇപ്പോള്‍ തിരുവനന്തപുരത്തും ആലുവായിലും പൊന്നാനിയിലും കൊച്ചിയിലുമുണ്ടായ അവസ്ഥ നാളെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സംഭവിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് സംഭവിക്കാതിരിക്കണമെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും പരിശോധന വ്യാപിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.


കൊവിഡ് ചികിത്സയുള്ള മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആയിരത്തോളം പേരുടെ സ്രവ സാംപിളുകളാണ് ദിവസവും പരിശോധന കാത്തുകിടക്കുന്നത്. ഇതുപോലെ മറ്റു മെഡിക്കല്‍ കോളജുകളിലും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പുതിയ പരിശോധനാ ലാബുകള്‍ സജ്ജീകരിക്കാത്തതിനാലും ഉള്ള ലാബുകളില്‍ സൗകര്യം വര്‍ധിപ്പിക്കാത്തതിനാലുമാണ് പരിശോധനാ സാംപിളുകള്‍ കെട്ടിക്കിടക്കുന്നത്. രാത്രി വൈകിയും സാംപിളുകള്‍ പരിശോധിക്കുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ പരിശോധനക്ക് വേണ്ട സ്ഥലസൗകര്യമോ യന്ത്രങ്ങളോ ഇല്ല. ആരോഗ്യ പ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍ തുടങ്ങി മുന്‍ഗണന അര്‍ഹിക്കുന്നവരുടെ സാംപിളുകള്‍ എത്തുന്നതോടെ കെട്ടിക്കിടക്കുന്നവയുടെ എണ്ണം പിന്നെയും വര്‍ധിക്കുന്നു. തല്‍ഫലമായി സ്രവം പരിശോധനക്ക് നല്‍കിയവരിലൂടെ സമ്പര്‍ക്ക രോഗികളും ഉറവിടമറിയാത്ത രോഗികളും ഉണ്ടാകുന്നു.


ആകെ കൊവിഡ് കേസുകള്‍ക്ക് ആനുപാതികമായി സമ്പര്‍ക്ക രോഗികള്‍ ഉണ്ടാകുന്നത് അപകടകരമായ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൂപ്പര്‍ സ്‌പ്രെഡിന് വേണ്ടത്ര ശ്രദ്ധനല്‍കുന്നില്ലെങ്കില്‍ പൂന്തുറ എവിടെയും ആവര്‍ത്തിച്ചേക്കാം. ഒരാളില്‍നിന്ന് പലര്‍ക്കായി രോഗം ബാധിക്കുന്നതിനെയാണ് വിദഗ്ധര്‍ സൂപ്പര്‍ സ്‌പ്രെഡ് എന്നു പറയുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ രൂപംകൊണ്ടതോടെ സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ സമര്‍ഥിക്കുന്നത്. കേരളത്തില്‍ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും(ഐ.എം.എ) കഴിഞ്ഞ ദിവസം വിലയിരുത്തുകയുണ്ടായി. കേരളത്തില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് ഐ.എം.എ നേരത്തെ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചതാണ്. ഇനി ബോധവല്‍ക്കരണം നടത്തിയിട്ടു കാര്യമില്ലെന്നും മറ്റൊരു ലോക്ക് ഡൗണ്‍ വേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും ഐ.എം.എ പറയുന്നു.


രോഗവ്യാപനം തടയാനായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പി.സി.ആര്‍ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കുകയാണ് വേണ്ടത്. ഇതിന് ചെലവ് കുറയും. പി.സി.ആര്‍ ടെസ്റ്റിന് 3000 രൂപ വേണ്ടിടത്ത് ആന്റിജന്‍ ടെസ്റ്റ് 500ല്‍ ഒതുങ്ങും. ഫലവും കൃത്യമായിരിക്കും. വേഗത്തില്‍ ഫലം ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഈ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. അതിനോടൊപ്പം തന്നെ ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കുകയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയും വേണം. അല്ലാത്തപക്ഷം ആരോഗ്യവിദഗ്ധര്‍ നിരീക്ഷിക്കുന്നത് പോലെ മറ്റൊരു ലോക്ക്ഡൗണിലേക്കായിരിക്കാം സംസ്ഥാനം വീണ്ടും പോകേണ്ടിവരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago