കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് മാതൃഭൂമി സര്‍വേ: യു.ഡി.എഫ്14, എല്‍.ഡി.എഫ് 5: താമര വിരിയും, മോദിയുടെ പ്രകടനം വളരേ മോശം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനിലൂടെ താമര വിരിയുമെന്നും യു.ഡി.എഫ് കേരളം തൂത്തുവാരുമെന്നും മാതൃഭൂമി ന്യൂസ് എ.സി നീല്‍സണ്‍ സര്‍വേ ഫലം. പത്തനംതിട്ടയില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തും. സി.പി.എം മൂന്നാമതാകുമെന്നും സര്‍വേ പറയുന്നു. തിരുവനന്തപുരത്തും ഇടതു മുന്നണി മൂന്നാമതാകും.
ചാലക്കുടിയും എറണാകുളവും ഇടുക്കിയും യു.ഡി.എഫ് നേടും. എറണാകുളത്തും ഇടുക്കിയിലും യു.ഡി.എഫ് വ്യക്തമായ മാര്‍ജിനില്‍ ജയിക്കുമ്പോള്‍ ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യു.ഡി.എഫ് നേടുമെന്നും സര്‍വേ പറയുന്നു. കണ്ണൂരും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുപിടിക്കും. കാസര്‍കോട്ടെ 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനം വോട്ടര്‍മാരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടര്‍മാര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു.
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ കൂടുതല്‍പേരും ആഗ്രഹിക്കുന്നത്. 62 ശതമാനം പേരും ഈ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ 21 ശതമാനം പേര്‍ മാത്രമേ നരേന്ദ്രമോദി തിരിച്ചുവരണമെന്ന്് ആഗ്രഹിക്കുന്നുള്ളൂ.
ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് സര്‍വേ പ്രവചിക്കുന്ന കണ്ണൂരില്‍ 47 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 44 ശതമാനം എല്‍.ഡി.എഫിനെയും പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
മാതൃഭൂമി ന്യൂസും സര്‍വേ ഏജന്‍സിയായ എ.സി. നീല്‍സണും ചേര്‍ന്ന് നടത്തിയ അഭിപ്രായ ഫലമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരും ശരാശരി എന്നത് 5 ശതമാനം വോട്ടര്‍മാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടര്‍മാരും മോശം എന്ന് എട്ട് ശതമാനം വോട്ടര്‍മാരും പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.
സര്‍വെ പ്രകാരം ഓരോ മുന്നണിക്കും ലഭിക്കുന്ന വോട്ട് ശതമാനം.
ചാലക്കുടി എല്‍ഡിഎഫ് 37%, യു.ഡി.എഫ് 39%, എന്‍.ഡി.എ 14%
എറണാകുളം എല്‍ഡിഎഫ് 34%, യു.ഡി.എഫ് 45%, എന്‍.ഡി.എ 15%
ഇടുക്കി എല്‍ഡിഎഫ് 36%, യു.ഡി.എഫ് 42%, എന്‍.ഡി.എ 16%
പാലക്കാട് എല്‍ഡിഎഫ് 34%, യു.ഡി.എഫ് 30%, എന്‍.ഡി.എ 31%
ആലത്തൂര്‍ എല്‍ഡിഎഫ് 44%, യു.ഡി.എഫ് 37%, എന്‍.ഡി.എ 16%,
തൃശൂര്‍ എല്‍ഡിഎഫ് 36%, യു.ഡി.എഫ് 39%, എന്‍.ഡി.എ 17%,
മലപ്പുറം എല്‍ഡിഎഫ് 39%, യു.ഡി.എഫ് 48 %, എന്‍.ഡി.എ 8%
പൊന്നാന്നി എല്‍ഡിഎഫ് 39%, യു.ഡി.എഫ് 45%, എന്‍.ഡി.എ 10%
വടകര എല്‍ഡിഎഫ് 43% , യുഡി.എഫ് 41%, എന്‍.ഡി.എ 12%
കോഴിക്കോട് എല്‍ഡിഎഫ് 42%, യുഡി.എഫ് 39%, എന്‍.ഡി.എ 14%
വയനാട് എല്‍ഡിഎഫ് 34%, യുഡി.എഫ് 42%, എന്‍.ഡി.എ 13%
കാസര്‍കോട് യു.ഡി.എഫ് 43%, എല്‍.ഡി.എഫ് 35%, എന്‍.ഡി.എ 21%
കണ്ണൂര്‍ യു.ഡി.എഫ് 47%, എല്‍.ഡി.എഫ് 44%, എന്‍.ഡി.എ 5%
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."