വ്യാജ ഫോട്ടോ പ്രചാരണം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മന്ത്രി പരാതി നല്‍കി
തിരുവനന്തപുരം/കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി.
മന്ത്രി ഇ.പി ജയരാജനാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി സുനില്‍, ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്. ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കെതിരേ ഡി.വൈ.എഫ്.ഐയും പരാതി നല്‍കി. മുഹമ്മദ് റിയാസും വീണ വിജയനും തമ്മില്‍ ക്ലിഫ്ഹൗസില്‍ വച്ച് നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇ.പി ജയരാജനും ഭാര്യയും ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയില്‍ മന്ത്രി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ ചിത്രം പതിച്ചാണ് പ്രചരിപ്പിച്ചത്. ഈ ഫോട്ടോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെതിരേയാണ് ജയരാജന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ വിവിധ സ്ഥലങ്ങളില്‍ ഡി.വൈ.എഫ്.ഐയും പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ കൊല്ലത്തും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരേ കണ്ണൂരും ഡി.വൈ.എഫ്.ഐ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."