ചോദ്യം പിന്‍വലിക്കാന്‍ പി.എസ്.സി തീരുമാനം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ചോദ്യം പിന്‍വലിക്കാന്‍ പി.എസ്.സി യോഗത്തില്‍ തീരുമാനം.
ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍ ആരെന്നായിരുന്നു ചോദ്യം. കഴിഞ്ഞ ബുധനാഴ്ച പി.എസ്.സി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയായ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രിയിലെ ഒന്‍പതാമത്തെ ചോദ്യമായാണ് ശബരിമല യുവതീപ്രവേശനം കടന്നുവന്നത്.
സെപ്റ്റംബര്‍ 28ലെ സുപ്രിംകോടതി വിധിക്കുശേഷം ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ച 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആരെന്നായിരുന്നു ചോദ്യം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പി.എസ്.സിയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ചോദ്യത്തിനെതിരേ പന്തളം കൊട്ടാരം ഉള്‍പ്പെടെയുള്ള വിശ്വാസിസമൂഹം രംഗത്തെത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പി.എസ്.സി അംഗങ്ങളും ചോദ്യത്തിനെതിരേ രംഗത്തെത്തി. തുടര്‍ന്നാണ് ചോദ്യം പിന്‍വലിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
മൂന്ന് തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനല്‍ മെഡിക്കല്‍ ഓഫിസര്‍ (നേത്ര, കാറ്റഗറി നമ്പര്‍ 213/2018), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപറേറ്റര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 597/2017), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പട്ടികജാതി, പട്ടികവര്‍ഗം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 598/2017) എന്നിവയിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
അപെക്‌സ് സൊസൈറ്റീസ് ഓഫ് കോ-ഓപറേറ്റീവ് സെക്ടറില്‍ പ്യൂണ്‍, അറ്റന്‍ഡര്‍ (ജനറല്‍ സൊസൈറ്റി, കാറ്റഗറി നമ്പര്‍ 337/2016, 338/2016), കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 219/2018), കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 3882017), ഇടുക്കി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 3492017) എന്നീ തസ്തികകളില്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (ഒന്നാം എന്‍.സി.എ- ഒ.എക്‌സ്, കാറ്റഗറി നമ്പര്‍ 140/2018), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വയര്‍മാന്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 593/2017), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 596/2017) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും. നാല് തസ്തികകളിലേക്ക് അഭിമുഖം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എന്‍.സി.എ- എസ്.ടി, കാറ്റഗറി നമ്പര്‍ 229/2018), കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്, എല്‍.പി.എസ്, ഒന്നാം എന്‍.സി.എ- ഈഴവ, ബില്ലവ,തിയ്യ, കാറ്റഗറി നമ്പര്‍ 211/2018), തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, അറബിക്, എല്‍.പി.എസ്, ഒന്നാം എന്‍.സി.എ-എല്‍.സി.എ.ഐ, കാറ്റഗറി നമ്പര്‍ 210/2018), ഹാന്‍ടെക്‌സില്‍ മാര്‍ക്കറ്റിങ് മാനേജര്‍ (ജനറല്‍ സൊസൈറ്റി, കാറ്റഗറി നമ്പര്‍ 99/2017, 100/2017) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."