സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായാല്‍ പൊലിസ് മൗനികളാകും: ബിന്ദുകൃഷ്ണ
കൊല്ലം: സി.പി.എം നേതാവിന്റെ ഭാര്യയെ പോലും കേരളത്തിലെ പൊലിസിനു പേടിയായി മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
ലക്ഷങ്ങളുടെ ബാങ്ക് വായ്പ സാധാരണക്കാരിയുടെ പേരില്‍ തട്ടിപ്പു നടത്തിയ പരാതിയില്‍ നാമമാത്രമായി പൊലിസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ കഴിയാതെ മൗനികളായി മാറുകയാണെന്നും അവര്‍ പറഞ്ഞു.
ശക്തികുളങ്ങര പൊലിസ് സ്റ്റേഷനിലേക്ക് ശക്തികുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എത്ര കഠിനമായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവര്‍ സി.പി.എമ്മുകാരാണെങ്കില്‍ അവര്‍ക്കെതിരേ പൊലിസ് നിഷ്‌ക്രിയത്വം പാലിക്കുന്നത് ജില്ലയില്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്നു. സി.പി.എം ശക്തികുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയും മകളും ചേര്‍ന്ന് നടത്തിയ വായ്പാ തട്ടിപ്പില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ എസ്. വിപിനചന്ദ്രന്‍, സന്തോഷ് തുപ്പാശ്ശേരി, സേതുനാഥപിള്ള, ചക്കിനാല്‍ സനല്‍കുമാര്‍, എന്‍. ഉണ്ണികൃഷ്ണന്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കൗണ്‍സിലര്‍ സോനിഷ, മുരളി ബാബു, അല്‍ഫോണ്‍സ് ഫിലിപ്പ്, അരുണ്‍ഹരി സംസാരിച്ചു. രാമന്‍കുളങ്ങര നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിനു ബാബു ജി. പട്ടത്താനം, ഫിലിപ്പ്, വിജയകുമാര്‍, സന്തോഷ്, മേച്ചേഴത്ത് ഗിരീഷ്, യേശുദാസ്, ശോഭന, ചേലേഴത്ത് ശശി, കെ.ജി ഉപേന്ദ്രന്‍, നിസാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."