ബജറ്റില്‍ അനുവദിച്ച പദ്ധതികളില്‍ പ്രവര്‍ത്തനം വേഗത്തിലാക്കും: എം.എല്‍.എ
പയ്യന്നൂര്‍: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ പയ്യന്നൂരിന് അനുവദിച്ച പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് സി കൃഷ്ണന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
135 കോടി രൂപയുടെ പദ്ധതികളാണ് പയ്യന്നൂരിന് അനുവദിച്ചത്. പയ്യന്നൂരിനെ പൈതൃക ടൂറിസ ഗ്രാമമായി വികസിപ്പിക്കുമെന്നത് സ്വാഗതാര്‍ഹമാണ്. ഇതുസംബന്ധിച്ച് തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പരിസ്ഥിതി, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം യോഗം വിളിച്ചുചേര്‍ക്കും. പൂരക്കളി അക്കാദമി സ്ഥാപിക്കുന്നതിനായി വെള്ളൂരില്‍ ഒരേക്കര്‍ സ്ഥലം ലഭിച്ചതായും എം.എല്‍.എ അറിയിച്ചു. പയ്യന്നൂരില്‍ കോടതി സമുച്ചയ നിര്‍മാണത്തിന് വിശദമായ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും. മൂലക്കീല്‍ കടവ്, ചൂളക്കടവ് പാലം സംബന്ധിച്ച പ്രവര്‍ത്തനങ്ങളും വിവിധ റോഡുകളുടെ ടാറിങ്ങും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."