കാട്ടനക്കൂട്ടം ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു
മറയൂര്‍: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൂണ്ടക്കാട് ഭാഗത്ത് കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം രാത്രി വ്യാപകമായി കൃഷി നശിപ്പിച്ചു .
ആദ്യകാല കുടിയേറ്റ മേഖലകളില്‍ ഒന്നാണ് കൂണ്ടക്കാട് പാമ്പന്‍പാറ മേഖല. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ് , വാഴ, കവുങ്ങ് കൂരൂമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലുണ്ടായ കനത്ത വരള്‍ച്ചയെ അതിജീവിച്ച സംരക്ഷിച്ച് പോന്ന വിളകളാണ് ഒറ്റ ദിവസം കൊണ്ട് നശിപ്പിക്കപ്പെട്ടത്. കുണ്ടക്കാട് സ്വദേശികളായ പാര്‍ത്ഥിപന്റെ നൂറിലധികം വാഴകളും കവുങ്ങും അവയില്‍ പടത്തിയിരുന്ന കൂരൂമുളകൂ കൃഷിയും നശിപ്പിക്കപ്പെട്ടു.
സമീപ വാസികളായ മൊയ്തീന്റെയും സഹോദരി സൈനബ കരീമിന്റെയും കൃഷിയിടത്തില്‍ നിന്ന വാഴകൃഷിയും കവുങ്ങു കൃഷിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു.
പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തുരത്താന്‍ ശ്രമിച്ചാന്‍ കൂട്ടത്തിലെ കൊമ്പന്മാര്‍ കൂടുതല്‍ ആക്രമണകാരികളായി ഓടി എത്തുന്നതിനാല്‍ അപകടം ഭയന്ന് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കണ്ട് നില്‍കേണ്ട അവസ്ഥയിലാണ് വനാതിര്‍ത്തിയിലെ കര്‍ഷകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹെക്ടര്‍ കണക്കിന് പ്രദേശത്തെ കൃഷി ഭൂമികളാണ് കാട്ടാന ശല്യം കാരണം തരിശായികിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."