എന്‍.ഐ.ആര്‍.എഫിന്റെ സര്‍വേയില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് മികച്ച റാങ്ക്
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയ്ക്ക് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടയില്‍ മികച്ച റാങ്ക് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (ചകഞഎ 2019) ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ഈ നേട്ടം ലഭിച്ചത്. ഈ സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ആദ്യ 150 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കേന്ദ്ര സര്‍വകലാശാല ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എന്‍.ഐ.ആര്‍.എഫ് റാങ്കുകള്‍ പ്രഖ്യാപിച്ചു.പ്രമുഖ കേന്ദ്ര സര്‍വകലാശാലകളും ഉള്‍പ്പെടെ 3127 വിദ്യാഭ്യാസസ്ഥാപനങ്ങളുമായി മാറ്റുരച്ചുകൊണ്ടാണ് കേന്ദ്ര സര്‍വകലാശാല ഇത്തരമൊരുവിജയം കൈവരിച്ചത്. കൂടാതെ 2018ല്‍ രാജ്യത്തെ 860 സര്‍വകലാശാലകളിലെ മികച്ച ആദ്യ 150 സര്‍വകലാശാലകളുടെ ഇടയില്‍ ലഭിച്ച റാങ്ക് സര്‍വകലാശാല നിലനിര്‍ത്തി.
ഇക്കഴിഞ്ഞ മാര്‍ച്ച് 2ന് പത്താമത് സ്ഥാപകദിനം ആഘോഷിച്ച കേവലം ഒരു ദശാബ്ദക്കാലം മാത്രം പ്രായമായ കേന്ദ്ര സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഈ നേട്ടം അഭിമാനകരമാണെന്ന് വൈസ് ചാന്‍സിലര്‍ ജി. ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."