സനൂജയുടെ കൊലപാതകം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
കരുനാഗപ്പള്ളി: കുലശേഖരപുരം വെട്ടോളിശ്ശേരി അബദുല്‍ സമദ് സീനത്ത് ദമ്പതികളുടെ മകള്‍ സനൂജ(29) ഭര്‍ത്താവിന്റെ അടിയേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയായ അബ്ദുല്‍ സലീമിനെ അറസ്റ്റു ചെയ്യാന്‍ പൊലിസിനായിട്ടില്ല.
അഡ്വ. കെ.പി. മുഹമ്മദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കുലശേഖരപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ അഡ്വ.അനില്‍.എസ്.കല്ലേലിഭാഗം, നീലികുളം സദാനന്ദന്, രവീന്ദ്രന് പിള്ള, അഡ്വ. എം ഇബ്രാഹിംകുട്ടി, നാസര്‍ കാട്ടുംപുറം, കെ.എസ് പുരം സുധീര്‍, അശോകന് കുറുങ്ങപ്പള്ളി, സജീവ് കൊച്ചാലുംമൂട്, എം.എ. ലത്തീഫ്, കൃഷ്ണപിള്ള, ഹക്കീം, സജീവ് പോച്ചയില്‍, ഷുക്കൂര്‍, ഷംനാദ് സംസാരിച്ച ു.
അഡ്വ. കെ.പി.മുഹമ്മദ് ചെയര്‍മാനും എ.നാസര്‍ കാട്ടുംപുറം കണ്‍വീനറും 101 പേര് എക്സിക്യുട്ടീവ് അംഗങ്ങളുമായ ആക്ഷന്‍ കൗണ്‍സിലാണ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."