HOME
DETAILS
MAL
ലക്ഷ്യവും മറികടന്ന് റബ്ബര്‍ ഉദ്പാദനം വര്‍ധിച്ചു
backup
April 25 2017 | 12:04 PM
കൊച്ചി: രാജ്യത്തെ റബ്ബര്‍ ഉദ്പാദനത്തില്‍ ആവേശകരമായ വളര്‍ച്ച. ലക്ഷ്യംവച്ച 6.54 ലക്ഷം ടണ്ണും കടന്നാണ് ഉദ്പാദനം. 2016-17 വര്‍ഷത്തില്‍ 23 ശതമാനം വളര്‍ച്ചയുണ്ടായി 6.90 ലക്ഷം ടണ്‍ ഉദ്പാദനമാണ് നടന്നത്.
2015-16 വര്‍ഷത്തില്‍ 5.62 ലക്ഷം ടണ്ണായിരുന്ന ഉദ്പാദമാണ് കുത്തനെ കൂടിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 55000 ടണ്‍ ഉദ്പാദനമായിരുന്നത് ഈ വര്‍ഷം മാര്‍ച്ചില്‍ 67 ശതമാനം വര്‍ധിച്ചു.
വിദേശത്തേക്കുള്ള കയറ്റുമതിയിലും നല്ല വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 20,012 ടണ്ണാണ് ഈ വര്‍ഷം കയറ്റുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 865 ടണ്‍ മാത്രമായിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആഭ്യന്തര, വിദേശ വിപണിയില്‍ റബ്ബര്‍ വില ഉയര്‍ന്നതാണ് ഉദ്പാദനം കൂടാന്‍ കാരണം. റബ്ബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."