HOME
DETAILS
MAL
അമേത്തിയില്‍ രാഹുലിന്റെ പത്രികാ സമര്‍പ്പണത്തിന് വയനാട്ടുകാരും
backup
April 09 2019 | 22:04 PM
കല്‍പ്പറ്റ: അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് വയനാടന്‍ സാന്നിധ്യം.
വയനാട് ലോക്സഭാ മണ്ഡലത്തിലെ അഞ്ചു വ്യക്തികള്‍ക്കാണ് അവസരം ലഭിച്ചത്.
വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്, മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അമേത്തിയില്‍ രാഹുലിന്റെ പത്രികാ സമര്‍പ്പണത്തിന് സാക്ഷികളാവുക. പോരൂര്‍ സ്വദേശി കെ. സുനില്‍കുമാര്‍, ബി.എം ജംനാസ്, ഊര്‍ങ്ങാട്ടേരി സ്വദേശി കെ. അനൂപ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ ഇന്നലെ അമേത്തിയിലെത്തി. പത്രികാ സമര്‍പ്പണത്തിനുശേഷം അമേത്തിയിലെ വിവിധ പ്രദേശങ്ങളില്‍ രാഹുലിനു വേണ്ടി ഇവര്‍ പ്രചാരണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."