HOME
DETAILS

സര്‍വേ: മാധ്യമങ്ങളെ വിലയ്‌ക്കെടുത്തെന്ന് മുഖ്യമന്ത്രി

  
backup
April 09 2019 | 22:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af

 


തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നതിന്റെ ഭാഗമാണ് സര്‍വേകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് മാധ്യമങ്ങളുടെ സര്‍വേകളെന്നും ഇന്നലെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പു പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


താഴെ വീണുകിടക്കുന്ന കക്ഷികളെ ഉത്തേജിപ്പിക്കാനാണ് ഇവ പടച്ചുവിടുന്നത്. എന്നാല്‍ ഈ തട്ടിക്കൂട്ടു സര്‍വേകള്‍ കൊണ്ടൊന്നും വീണുകിടക്കുന്നവര്‍ ഉയര്‍ന്നുവരില്ല. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നത് മുന്‍പും നടന്നിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് മാധ്യമങ്ങളെ പണം കൊടുത്തു വശത്താക്കുന്നത്. നാടിന്റെ യാഥാര്‍ത്ഥ്യം മറച്ചുവച്ച് മറ്റൊരു ചിത്രം കാണിക്കാനാണ് പണം നല്‍കുന്നത്.


പണം വാങ്ങിയവര്‍ പറയുന്നതിനുസരിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കും. സര്‍വേകളും ഇതിന്റെ ഭാഗമാണ്. പക്ഷെ ഇതു കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. കേരളത്തില്‍ ഇടതു മുന്നണി 2004നേക്കാള്‍ കൂടുതല്‍ സീറ്റ് നേടും. അന്ന് 18 സീറ്റുകളാണ് നേടിയത്. എന്നാല്‍ ഇക്കുറി ഇരുപതും നേടും. ഇടതുമുന്നണിയ്ക്ക് അനുകൂലമായി ജനങ്ങള്‍ക്കിടയില്‍ അത്രയ്ക്ക് ഉണര്‍വുണ്ട്. ഇതു നാടിന്റെ മുക്കിലും മൂലയിലും ദൃശ്യമാണ്.


ഇന്നുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തേത്. മതനിരപേക്ഷത തകര്‍ത്ത, ജനാധിപത്യ മൂല്യങ്ങളെ മാനിക്കാത്ത, ജനജീവിതം ദുസ്സഹമാക്കിയ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം സര്‍വനാശത്തിലേക്കു കൂപ്പുകൂത്തും. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ജനാധിപത്യം അത്ര ദുര്‍ബലമല്ല. അതിനെ എളുപ്പം തകര്‍ക്കാനാവില്ല. ജനാധിപത്യത്തിന്റെ കരുത്തും ജനാധിപത്യ വിശ്വാസികളുടെ ശക്തിയും ഇവര്‍ക്കു മുന്‍പ് ബോധ്യമായിട്ടുള്ളതാണ്. ഈ ശക്തിയും കരുത്തും ആര്‍.എസ്.എസിന് ഈ തെരഞ്ഞെടുപ്പിലൂടെ വീണ്ടും മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago