ഇടമുറിയാതെ പേമാരി
തലശ്ശേരി: തോരാതെ പെയ്യുന്ന പേമാരിയില്‍ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ തലശ്ശേരി, ഇരിക്കൂര്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
മരങ്ങളും വൈദ്യുത തൂണും പൊട്ടിവീണു ഗ്രാമങ്ങള്‍ ഇരുട്ടിലായി. പാല്‍ചുരം റോഡില്‍ മണ്ണിടിഞ്ഞുവീണു ഗതാഗതം മുടങ്ങി. ഇരിക്കൂര്‍ പുഴകരകവിഞ്ഞൊഴുകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരിക്കൂര്‍, തളിപ്പറമ്പ് സംസ്ഥാനപാതയോരങ്ങളിലും മിക്കയിടങ്ങളിലും മണ്ണിടിച്ചല്‍ ഭീഷണിയിലാണ്.തലശ്ശേരി താലൂക്കിലെ കടല്‍തീരങ്ങള്‍ താമസിക്കുന്നവര്‍ കടല്‍ക്ഷോഭം കാരണം വീടുവിട്ടു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുന്നതെന്ന് കാലവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി.
തലശ്ശേരി നഗരത്തില്‍ മരംവീണ് പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. തലശ്ശേരി വെള്ളത്തില്‍ മുങ്ങിയ ചെറുറോഡിലൂടെ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തിവെച്ചു .വെള്ളകെട്ട് കാരണം പല വാഹനങ്ങളും പ്രവേശനമില്ലാത്ത റോഡിലൂടെ വഴി മാറി വന്ന സ്വകാര്യ ബസ്സുകളും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി.
ദേശിയ പാതയില്‍ മട്ടാമ്പ്രം ഭാഗത്ത് നിന്ന് രാവിലെഅനധികൃതമായി വഴിതിരിഞ്ഞ് ഇടുങ്ങിയ മുകുന്ദ് മല്ലര്‍ റോഡിലൂടെ വന്ന ഒരു സ്വകാര്യ ബസ് വാടിക്കലിലെത്തിയതോടെ എതിരെ എത്തിയ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കിനിടയാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്തതോടെ നഗരത്തിലെ ഒട്ടുമിക്ക റോഡുകളിലും വെള്ളം പൊങ്ങി.നാരങ്ങാ പുറം, കുയ്യാലി, മഞ്ഞോടി, മുകുന്ദ് മല്ലര്‍, ചിറക്കര അയ്യലത്ത് പള്ളി സ്‌കൂള്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. സമീപത്തെ ഓവുചാലുകളിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടതാണ് മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കാനിടയാക്കുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളില്‍ ഉണ്ടായ അലംഭാവമാണ്ഇതിനിടയാക്കിയതെന്നു വ്യാപാരികള്‍ ആരോപിച്ചു. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ പൊട്ടി വൈദ്യുതി ലൈനുകളില്‍ വീണതിനാല്‍ തലശ്ശേരിയുടെ ഗ്രാമ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു.
പാനൂരില്‍ വൈദ്യുതിതൂണ്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ വൈദ്യുതി തൂണ്‍പൊട്ടിവീണു. വൈദ്യുതിയില്ലാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി. മനേക്കരഇ.എം.എസ്.വായനശാലക്ക് സമീപത്താണ് കഴിഞ്ഞ ദിവസംമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി പ്രവാഹം നിലച്ച നിലയിലായിരുന്നു.
തലശ്ശേരി -പൊയിലൂര്‍ റൂട്ടിലോടുന്ന ആയില്യം ബസിന് മുകളിലാണ് തൂണ്‍വീണത്. നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. കഴിഞ്ഞ ദിവസംമറ്റൊരു വാഹനം ഇടിച്ച് ഈ തൂണിന് കേടുപാട് പറ്റിയിരുന്നു.
ഇത് മാറ്റാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയില്‍ മാമാനിക്കുന്ന് ക്ഷേത്രത്തിനും ഇരിക്കൂര്‍ പാലത്തിനും ഇടയിലുള്ള പെട്രോള്‍ പമ്പിനു സമീപം ഉരുള്‍പൊട്ടല്‍ ഭീഷണി. അടുത്ത കാലത്ത് അനധികൃതമായി ഇവിടെ കുന്നിടിച്ചു നിരത്തിയിരുന്നു. കരിങ്കല്‍പ്പാറകളും കണക്കില്ലാതെ പൊട്ടിച്ചു. നാട്ടുകാരുടെ പരാതി പ്രകാരം റവന്യു അധികൃതര്‍ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തതനുസരിച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. നൂറു മീറ്ററിലധികം ഉയരമുള്ള കുന്നിന്റെ പാര്‍ശ്വഭാഗമാണിത്.
അനധികൃതമായി ഇടിച്ചു നിരത്തിയ ഇവിടെ പാറക്കുള്ളില്‍ നിന്ന് കാലവര്‍ഷം തുടങ്ങിയതോടെ ശക്തിയായി ഉറവു വരുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഇതിനു സമീപത്ത് തന്നെ വഴിയാത്രക്കാരായ ഏതാനുംപേര്‍ ഉരുള്‍പൊട്ടലിനിടയില്‍ കുടുങ്ങിയിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കനത്തമഴയില്‍ മണ്ണും ഉരുളന്‍കല്ലുകളും ഒഴുകി സംസ്ഥാനപാതയിലെത്തിയതിനെ തുടര്‍ന്ന് ഇവിടെ പത്തുമണിക്കൂറോളം ഗതാഗതം മുടങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ കനത്ത വിള്ളല്‍ രൂപപ്പെടുകയും സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടിയപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ റോഡിലൂടെ നടന്നുപോകുന്നവരായിരുന്നു. അന്നത്തെ സ്ഥിതിയെക്കാള്‍ ഗുരുതരമാണിപ്പോഴെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
കനത്ത കാറ്റിലും മഴയിലും ശിവപുരത്ത് വന്‍നാശം. ഇന്നലെ രാവിലെ കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ വെമ്പടി റോഡില്‍ ബഷീറിന്റെ വീട്ടുപറമ്പിലെ മരം അടുക്കള ഭാഗത്തേക്ക് തകര്‍ന്നുവീണു. നിരവധി വീടുകളിലെ മരങ്ങള്‍ കടപുഴകിയും മതിലുകള്‍ തകര്‍ന്നും നാശം സംഭവിച്ചു. റോഡരികില്‍ കേബിള്‍ വലിക്കാന്‍ കുഴി എടുത്തതിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ കനത്തമഴയില്‍ അമരുന്നത് പതിവാകുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഉരുവച്ചാല്‍ മേഖലയില്‍ കേബിള്‍ ലൈന്‍വലിക്കാന്‍ നിരവധി സ്ഥലത്ത് കുഴിയെടുത്തിരുന്നു. എന്നാല്‍ ഇത് വേണ്ട രീതിയില്‍ മൂടാത്തതാണ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
ഉരുവച്ചാല്‍ ശിവപുരം റോഡില്‍ പഴശ്ശി പള്ളിക്ക് സമീപം ചെവിടി കുന്നില്‍ ഇന്നലെ ഉച്ചക്ക് ഒരു ടിപ്പര്‍ ലോറി റോഡരികിലെ കേബിള്‍ കുഴിയില്‍ അമര്‍ന്നു. വാഹനങ്ങള്‍ സൈഡ് എടുത്ത് പോവുമ്പോള്‍ കുഴി എടുത്തത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. കുഴിയില്‍ അമര്‍ന്ന ടിപ്പര്‍ ജെസിബി എത്തിയാണ് ഉയര്‍ത്തിയത്.
കല്ലിക്കണ്ടി- തൂവക്കുന്ന് റോഡ് കനത്തമ ഴയെ തുടര്‍ന്ന് പുഴയായിമാറി. കല്ലിക്കണ്ടി എന്‍.എ.എം, കോളജടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണിത്.
വെള്ളം ഒഴുകി പോകാനായി നിര്‍മിച്ച ഓവുചാലുകള്‍ സ്ലാബിട്ട് മൂടുകയും ചാലുകളില്‍ മാലിന്യം തള്ളുകയും ചെയ്തതും താഴ്ന്ന പ്രദേശങ്ങളെ ഉയര്‍ത്താതെ അശാസ്ത്രീയമായി റോഡു നിര്‍മിച്ചതുമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍പറയുന്നു.
ചെളിവെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വിദ്യാര്‍ത്ഥികളുടേയും കാല്‍നടയാത്രക്കാരുടേയും വസ്ത്രങ്ങളില്‍ ചെളിവെള്ളം തെറിക്കുന്നത് ദുരിതമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."