ആക്രമണം അപലപനീയം: എന്‍.കെ പ്രേമചന്ദ്രന് എം.പി
കൊല്ലം: വായ് മൂടികെട്ടി പ്രതിഷേധിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിട്ട പൊലിസ് നടപടി അപലപനീയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു. ലാത്തി ചാര്‍ജ്ജ് നടത്തിയ പൊലിസ് നടപടി മുന്‍കൂട്ടി തീരുമാനിച്ചു നടപ്പാക്കിയതാണ്. പ്രകോപനമില്ലാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ച് അടിച്ചമര്‍ത്താനുളള പൊലിസ് നടപടി ജനാധിപത്യ വിരുദ്ധമാണ്. മര്‍ദ്ദനം അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ജനാധിപത്യ കീഴ്വഴക്കങ്ങളെ അട്ടിമറിക്കാനുളള കൊല്ലം മേയറുടെ നിലപാട് അപലപനീയമാണ്. പൊതുഖജാനവിലെ പണം ഉപയോഗിച്ച് ഔദ്യോഗിക പരിപാടികള്‍ പാര്‍ട്ടി യോഗങ്ങളാക്കി മാറ്റാനുളള കൊല്ലം മേയറുടെ നടപടി ഔദ്യോഗിക പദവിയുടെ ദുര്‍വിനിയോഗമാണെന്നും എന്‍.കെ.പ്രേമചന്ദ്രന് എം.പി.പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."