ബാലാവകാശ സംരക്ഷണ സ്ഥാപനങ്ങളിലെ പൈലറ്റ് സോഷ്യല്‍ ഓഡിറ്റിങ് 16 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബാലാവകാശ സംരക്ഷണ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ മുന്നോടിയായി പൈലറ്റ് സോഷ്യല്‍ ഓഡിറ്റിങ് നടത്തുമെന്നു ബാലാവകാശ സംരക്ഷണ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ ആന്റണി.
തെരഞ്ഞെടുത്ത നാലു സ്ഥാപനങ്ങളില്‍ 16 മുതല്‍ 31 വരെ പൈലറ്റ് സോഷ്യല്‍ ഓഡിറ്റിങ് നടത്തും. ഇതിന്റെ മേല്‍നോട്ടത്തിനു മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, സാമൂഹികനീതി വകുപ്പ് മുന്‍ ഡയരക്ടര്‍ ജിതേന്ദ്രന്, ഡോ. എ.ബി ജോര്‍ജ്, ഡോ. ഗീത ഗോപാല്‍, ഡോ. ജ്യോതി കൃഷ്ണന് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധരുടെ പാനല്‍ രൂപീകരിച്ചു. ബാലാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കാന്‍ ദേശീയ-സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനുകളെ സുപ്രിം കോടതി ചുമതലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."