മഅ്ദനി: സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുന്നുവെന്ന് പി.ഡി.പി
കോഴിക്കോട്: മഅ്ദനിയുടെ മോചന വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണെന്നു പി.ഡി.പി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പലതവണ നിവേദനം നല്‍കിയിയിട്ടും വിഷയം ഗൗരവമായെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മഅ്ദനിയെ ബംഗളൂരുവിലെ ജയിലില്‍ പോയി കണ്ട സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി മഅ്ദനിയുടെ വിഷയം സി.പി.എം ഏറ്റെടുക്കുമെന്നു പറഞ്ഞിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
ബംഗളൂരു ജയിലില്‍ അപകടകരമായ ആരോഗ്യാവസ്ഥയില്‍ കഴിയുന്ന മഅ്ദനിക്കെതിരേയുള്ള വിചാരണാ നടപടികള്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. നിലവില്‍ വിചാരണ നടത്തിക്കൊണ്ടിരുന്ന ബംഗളൂരു എന്‍.ഐ.എ കോടതി ജഡ്ജിയെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു സ്ഥലം മാറ്റിയതോടുകൂടി എട്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ മോചനം അനിശ്ചിതത്വത്തിലായിരുന്നു.
ആരോഗ്യകരമായി തകര്‍ത്തു ബംഗളൂരുവില്‍വച്ച് അദ്ദേഹത്തെ ഇല്ലാതാക്കാനാനുള്ള ആസൂത്രിത നീക്കമാണോ നടക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയങ്ങള്‍ ധരിപ്പിക്കാന്‍ ജനതാദള്‍ എസ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയേയും ഉപമുഖ്യമന്ത്രി പരമേശ്വരപ്പയേയും കണ്ടു നിവേദനം നല്‍കാന്‍ ഉടന്‍ സര്‍വകക്ഷി സംഘം ബംഗളൂരുവിലേക്കു പോകുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."