HOME
DETAILS

വിദ്യാര്‍ഥികളില്‍ ജനാധിപത്യ ബോധം ഊട്ടിയുറപ്പിച്ച് സ്‌കൂള്‍ മന്ത്രിസഭ

  
backup
July 16 2016 | 22:07 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf


എടത്തനാട്ടുകര: വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസം, ജനാധിപത്യ ബോധം , സാമൂഹ്യ അവബോധം തുടങ്ങിയവ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി. സ്‌കൂളിലെ മന്ത്രിസഭാ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ നോമിനേഷന്‍, വോട്ടു പിടുത്തം, കൈയില്‍ മഷിപുരട്ടല്‍, വോട്ടര്‍ പട്ടിക അനുസരിച്ച് രഹസ്യ വോട്ടിംങ്, പരസ്യമായ വോട്ടെണ്ണല്‍, ഫല പ്രഖ്യാപനം എന്നിവക്കു ശേഷം ക്ലാസ്സ് ലീഡര്‍മാരെയും സ്‌കൂള്‍ ലീഡറെയും തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ നാലാംതരം ബി ക്ലാസ്സിലെ കെ. ജ്യോതിക സ്‌കൂള്‍ ലീഡറായും നാലാംതരം എയിലെ വി. അര്‍ജ്ജുന്‍ സെക്കന്റ് ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. നാല് എ, ബി ക്ലാസ്സിലെ പ്രത്യേക പാനലില്‍ നിന്നും സ്‌കൂള്‍ മന്ത്രിസഭാംഗങ്ങളെയും തെരഞ്ഞെടുത്തു. കെ.നിദ (മുഖ്യമന്ത്രി) അദീബ് പൂതാനി (ഉപ മുഖ്യമന്ത്രി) ഒ.അഫ്‌നാന്‍ അന്‍വര്‍, എ.ഭൂവനേശ്വരി, ഒ.ഷഹല (വിദ്യാഭ്യാസം),പി.കെ.മുഹമ്മദ് ഷിഫാന്‍, എം.കെ.കൈലാസ് പ്രസാദ്, സി.പി. അബുല്‍ അര്‍ഷദ് (ആഭ്യന്തരം), ഒ.ഷിഫ സാജിദ്, അന്‍ഷിദ പി.ലത്തീഫ് (വൈദ്യുതി), പി.കെ.സന്‍ഹ ഷെറിന്‍, വി.ഹനീന, പി.ഫാത്തിമത്ത് ഫിദ (സാംസ്‌കാരികം), പി.എസ്. അജ്‌വദ്, ടി.അഫ്‌സ്വഹ്, കെ.മുഹമ്മദ് അമന്‍(ക്യഷി), കെ.നിഖില്‍ ക്യഷ്ണ,കെ.അശ്വിന്‍ രാജ്, പി. ദേവികാ രാജേഷ്, എം.സായൂജ്യ (ആരോഗ്യം)എന്നിവരാണ് മന്ത്രിസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
സ്‌കൂളിലെ ഉച്ച ഭക്ഷണ വിതരണ മേല്‍നോട്ടം, സ്‌കൂള്‍ ശുചിത്വം, സ്‌കൂള്‍ ജൈവ പച്ചക്കറിത്തോട്ട സംരക്ഷണം, ചോദ്യമഴ, അടിക്കുറിപ്പ്, കാച്ച് ഇംഗ്ലീഷ് മത്സരങ്ങളുടെ നടത്തിപ്പ്, മഴവില്ല് കൈയ്യെഴുത്ത് ദിനപത്ര പ്രസിദ്ധീകരണം, ക്ലാസ്സ് മുറികളിലെ വൈദ്യൂതി ഉപയോഗ നിയന്ത്രണം, സ്‌കൂളിലെ പത്ര മാസികകളുടെ വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സ്‌കൂള്‍ മന്ത്രി സഭാംഗങ്ങളാണ് നേതൃത്വം നല്‍കുന്നത് .
സ്‌കൂളില്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളായ എന്റെ കറി എന്റെ മുറ്റത്ത് ജൈവ ഉദ്യാനം, ഹരിത ഗേഹം കാംപയിന്‍, സ്‌നേഹ കാരുണ്യം പദ്ധതി, ലവ് ആന്റ് സെര്‍വ് റേഷന്‍ പദ്ധതി, വിവിധ മത്സരങ്ങള്‍, ദിനാചരണങ്ങള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുന്നത് സ്‌കൂള്‍ മന്ത്രി സഭയുടെ കീഴിലാണ്.
മാസത്തിലൊരിക്കലോ അത്യാവശ്യ ഘട്ടങ്ങളിലോ പാര്‍ലമെന്റ് മാത്യകയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയവ ആസൂത്രണം ചെയ്യുകയും ചെയ്യും.
സ്‌കൂള്‍ മുഖ്യ മന്ത്രിക്കും മറ്റു മന്ത്രി സഭാംഗങ്ങള്‍ക്കും പി.ടി.എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക എ.സതീ ദേവി അധ്യക്ഷയായി. നടപടിക്രമങ്ങള്‍ക്ക് സ്റ്റാഫ് സെക്രട്ടറി സി.മുസ്തഫ, അധ്യാപകരായ പി.അബ്ദുസ്സലാം, ടി.എം. ഓമനാമ്മ, സി. കെ. ഹസീനാ മുംതാസ്, എ.സീനത്ത്, കെ. രമാ ദേവി, പി.ജിഷ, ടി.ശ്യാമ, ഇ.പ്രിയങ്ക, പി.പ്രിയ, കെ.ഷീബ എന്നിവര്‍ നേത്യത്വം നല്‍കി.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago