HOME
DETAILS
MAL
സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍ക്കുകൂടി ഐ.ടി വകുപ്പില്‍ നിന്ന് സ്ഥാനം തെറിച്ചു
backup
July 15 2020 | 16:07 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍ക്കുകൂടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സ്ഥാന ചലനം. ഐ.ടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സ്ഥാനത്തുള്ള അരുണ്‍ ബാലചന്ദ്രനെയാണ് തല്സ്ഥാനത്തുനിന്നുമാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഇദ്ദേഹത്തെമാറ്റിയ വിവരം അറിയിച്ചത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരത്ത് ഫ്ളാറ്റെടുത്തു നല്‍കിയത് ഇദ്ദേഹമായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഐ.ടി. സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന് പറഞ്ഞിട്ടാണ് ഫ്ളാറ്റ് എടുത്തു നല്‍കിയതെന്നാണ് അരുണ്ബാലചന്ദ്രന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."