തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മിനായില്‍ കെട്ടിടങ്ങള്‍ ഒരുങ്ങുന്നു
മക്ക: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മിനായില്‍ ഹാജിമാര്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ ഒരുങ്ങുന്നു. മിനാ മലമുകളിലെ ബഹുനില ടവറുകളാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ഉപയോഗിക്കുക. ജംറ പാലത്തിനു സമീപമുള്ള മലമുകളില്‍ നേരത്തെ നിര്‍മിച്ചിരിക്കുന്ന 12 നിലകള്‍ വീതമുള്ള ആറു റസിഡന്‍ഷ്യല്‍ ടവറുകളിലായി നിരവധി പേര്‍ക്ക് താമസിക്കാനാകും. ഇത്തവണ മിനായില്‍ തമ്പുകളില്‍ തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കില്ല.
കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ പാലിച്ചാണ് ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുന്നത്. മിനായിലും അറഫയിലും മുസ്ദലിഫയിലും ഓരോ തീര്‍ത്ഥാടകനുമിടയില്‍ ഒന്‍പതു മീറ്റര്‍ അകലം പാലിച്ചായിരിക്കും താമസ സൗകര്യമൊരുക്കുക. ഇതോടൊപ്പം, അണുവിമുക്തമാക്കി പ്രത്യേകം പാക്ക് ചെയ്ത കല്ലുകള്‍ കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ വിതരണം ചെയ്യും. ഭക്ഷണത്തിനായി ഒരു തവണ മാത്രം ഉപയോഗിക്കാനുള്ള പാത്രങ്ങളും കപ്പുകളും നല്‍കും. തീര്‍ത്ഥാടകാരുടെ യാത്ര ക്രമീകരിക്കാന്‍ പ്രത്യേക സ്മാര്‍ട്ട് കാര്‍ഡുകളും നല്‍കും. ഹജ്ജ്, ഉംറ മന്ത്രാലയം നേരിട്ടാണ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."