തെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുന്ന മതേതര മുന്നണി രാജ്യം ഭരിക്കും: പന്ന്യന്‍
തൊടുപുഴ: തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയുന്ന മതേതര മുന്നണി രാജ്യം ഭരിക്കുമെന്നും, രാഹുല്‍ഗാന്ധി അതിന്റെ നേതാവായിരിക്കില്ലെന്നും സി.പി.ഐ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇടുക്കി പ്രസ് ക്ലബില്‍ നേതാവ്, നിലപാട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ബി.ജെ.പി യെ ദേശിയതലത്തില്‍ സഹായിക്കാനാണ്. അമേഠിയിലും വയനാട്ടിലും വിജയിച്ചാല്‍ ഒരിടത്ത് രാജി വെയ്‌ക്കേണ്ടിവരും. അതിനര്‍ത്ഥം പാര്‍ലമെന്റില്‍ എന്‍.ഡി.എയ്‌ക്കെതിരായി ഒരു സീറ്റ് കുറയും എന്നാണ്.
ബി.ജെ.പി യെ അധികാരത്തില്‍ നിന്ന് ഇറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കരുതായിരുന്നു. കാരണം രാജ്യത്തെ യഥാര്‍ത്ഥ മതേതരബദല്‍ കേരളത്തിലെ ഇടതുപക്ഷമാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്നത് ആരെ സഹായിക്കാനാണ് എന്ന് എ.കെ. ആന്റണിയും കൂട്ടരും ആലോചിക്കണം.വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പി അധികാരത്തില്‍ നിന്ന് പോകണം. പക്ഷെ പകരം വരേണ്ടത് കോണ്‍ഗ്രസ് അല്ല.
കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടുള്ള പാര്‍ട്ടിയാണ്. ദേശിയതലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകില്ലെന്നു തറപ്പിച്ചു പറഞ്ഞ പന്ന്യന്‍, ബി.ജെ.പി ആകുമെന്നും പറഞ്ഞില്ല. പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ സ്വാഗതവും സെക്രട്ടറി എം.എന്‍. സുരേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."