സി.പി.എമ്മിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി
തിരുവനന്തപുരം: സി.പി.എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടക മാസത്തെ ആര്‍.എസ്.എസ് വര്‍ഗീയ പ്രചാരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണ ഇതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്നുകാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതരും അധ്യാപകരും രൂപംനല്‍കിയിട്ടുള്ള സംസ്‌കൃത സംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഈ സംഘടന സി.പി.എമ്മിന്റെ കീഴിലുള്ളതല്ല. ഇത്തരത്തിലൊരു സ്വതന്ത്ര സംഘടന നടത്തുന്ന പ്രചാരണ പരിപാടികള്‍ കര്‍ക്കിടക മാസത്തിലെ രാമായണ പാരായണമല്ല. ഇത് കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. ഈ പരിപാടിയെ സി.പി.എമ്മിനെതിരേ ആയുധമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."