HOME
DETAILS

തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലിസ് രാജ് ഇടത് വിരുദ്ധം; കെ.പി രാജേന്ദ്രന്‍

  
backup
April 25 2017 | 20:04 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-2



മുവാറ്റുപുഴ: തൊഴില്‍ തര്‍ക്കങ്ങള്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് എല്‍.ഡി.എഫിന്റെ നയമല്ലന്ന് എ.ഐ.റ്റി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍.
കുന്നത്താന്‍ ചിപ്പ് ബോര്‍ഡ് കമ്പനിയില്‍ തൊഴിലിന് വേണ്ടി എ.ഐ.റ്റി.യു.സി.നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് മുന്നോടിയായി മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ല്‍ യു.ഡി.എഫ്.ഗവണ്‍മെന്റ് കൊണ്ടുവന്ന ചുമട്ട് തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുന്ന നിയമം അതിന് ശേഷം വന്ന എല്‍.ഡി.എഫ്.സര്‍ക്കാര്‍ റദ്ദ് ചെയ്താണ് തൊഴില്‍ സൗഹൃദ പൊലിസ് നയം കൊണ്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കുകയെന്നത് നല്ല വ്യവസായ അന്തരീക്ഷം നിലനില്‍ക്കാന്‍ അനിവാര്യമാണ്. അത് നിലനിര്‍ത്താന്‍ കമ്പനി മാനേജ്‌മെന്റ് തയ്യാറാകണം.  സംസ്ഥാനത്ത് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന യൂറിയ പ്ലൈവുഡ് കമ്പനിക്ക് വ്യാപകമായി ലഭിക്കുന്നതിനെകുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി പി.രാജു ആവശ്യപ്പെട്ടു. ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് വി.എം.നവാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാ സെക്രട്ടറി പി.രാജു, സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.അഷറഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago