പാല്‍ചുരത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കൊട്ടിയൂര്‍: പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.45ഓടെയാണ് ചെകുത്താന്‍ തോടിന് സമീപത്തായി മണ്ണിടിഞ്ഞത്.
കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു എന്ന വ്യാജവാര്‍ത്ത ഇന്നലെ രാവിലെ മുതല്‍ പ്രദേശമാകെ പ്രചരിച്ചിരുന്നു.
നവമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കാന്‍ റവന്യു വകുപ്പും പൊലിസും സ്ഥലത്തെത്തി റോഡ് പരിശോധിക്കുകയും ചെയ്തിരുന്നു. തലപ്പുഴ പൊലിസ് വാഹനങ്ങള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമം ആരംഭിച്ചെങ്കിലും വ്യാജവാര്‍ത്ത ആണെന്ന് അറിഞ്ഞതോടെ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് വൈകുന്നേരം ചെകുത്താന്‍ തോടിന് സമീപത്തായി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്.
അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്രകളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."