HOME
DETAILS

ഓണ്‍ലൈന്‍ ക്ലാസ്: അറബി ഉള്‍പ്പെടെ ഭാഷാ വിഷയങ്ങള്‍ക്ക് അവഗണന

  
backup
July 16 2020 | 03:07 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf-%e0%b4%89%e0%b4%b3

 


കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തില്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷാപഠനത്തിന് അവഗണന. വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ അറബി, ഉറുദു, സംസ്‌കൃതം വിഷയങ്ങള്‍ക്ക് ക്ലാസുകളില്ലാത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു.
അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ അര മണിക്കൂര്‍ ക്ലാസ് മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചത്. ജൂണ്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ ടൈംടേബിളില്‍ ഭാഷാപഠനം ഉള്‍പ്പെടുത്തിയിരുന്നില്ല.
അറബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തയാറാക്കാന്‍ മലപ്പുറം ഡയറ്റിനെ ഏല്‍പ്പിച്ചെന്നാണ് ഓണ്‍ലൈന്‍ ക്ലാസിന്റെ ചുമതലയുള്ള എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന വിശദീകരണം. എന്നാല്‍ മലപ്പുറം ഡയറ്റില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
തങ്ങള്‍ക്ക് അറിയിപ്പു ലഭിക്കാന്‍ വൈകിയെന്ന് ഡയറ്റ് അധികൃതര്‍ പറയുന്നു. അറബി, ഉറുദു, സംസ്‌കൃതം പാഠഭാഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും മുടങ്ങിക്കിടക്കുകയാണ്. മികച്ച അധ്യാപകര്‍ ഉണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ ചിത്രീകരിച്ച് വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് എത്തിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പും അലംഭാവം തുടരുകയാണ്.
അപ്രധാന വിഷയങ്ങളില്‍ കൂടുതല്‍ ക്ലാസുകള്‍ നല്‍കുമ്പോള്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ക്ലാസുകള്‍ ഇല്ലാത്തത് അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടാത്തത് ചൂണ്ടിക്കാട്ടി ഭാഷാധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഉടന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അറബി ഭാഷയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ബി.ആര്‍.സി തലത്തിലെ കൂട്ടായ്മകളില്‍നിന്ന് അധ്യാപകരില്‍ പലരും വിട്ടുനില്‍ക്കുകയാണ്. അധ്യാപക സംഘടനകള്‍ ആരംഭിച്ച ബദല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് കുട്ടികള്‍ക്ക് ഏക ആശ്വാസം. എന്നാല്‍ ഇതിന്റെ പ്രയോജനം മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കുന്നില്ല.
ഭാഷാ വിഷയങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ തമിഴ്, കന്നട വിഷയങ്ങള്‍ക്കും ക്ലാസ് ലഭ്യമാണെന്നിരിക്കെ ബഹുഭൂരിഭാഗം കുട്ടികള്‍ പഠിക്കുന്ന ഭാഷകള്‍ക്ക് ക്ലാസില്ലാത്തത് നീതിനിഷേധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ഡോ. നാട്ടിക മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്തഫ മുണ്ടുപാറ സ്വാഗതവും സിറാജ് ഖാസിലേന്‍ നന്ദിയും പറഞ്ഞു.

നിയമസഭാ സമ്മേളനം 27ന്

തിരുവനന്തപുരം: ധനബില്‍ പാസാക്കാന്‍ നിയമസഭാ സമ്മേളനം ഈ മാസം 27ന് വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈ മാസം 30ന് അസാധുവാകും. ബില്‍ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജന്‍ഡ. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം നടക്കുക. സാമൂഹ്യ അകലം പാലിക്കാനായി മുപ്പത്തി അഞ്ചിലധികം ഇരിപ്പിടം ഉറപ്പാക്കും.
ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കും. പരമാവധി അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും. സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഒരു ദിവസം കൊണ്ടു തന്നെ ധനബില്ല് പാസാക്കി സമ്മേളനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം ഉള്‍പ്പെടെയുള്ളവ കൊണ്ടുവന്ന് പ്രതിരോധം തീര്‍ക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. അവിശ്വാസ പ്രമേയ അവതരണത്തിനുള്ള നടപടികള്‍ക്കായി യു.ഡി.എഫ് യോഗം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago