HOME
DETAILS
MAL
കണ്ണൂരില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; മരിച്ചത് ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം
backup
July 16 2020 | 07:07 AM
കണ്ണൂര്‍: പാനൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കരിയാട് സ്വദേശി സലീഖി(24) ന്റെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 36 ആയി.
ഈ മാസം 13 നാണ് സലീഖ് മരിച്ചത്. ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്ന് എത്തിയ സലീഖ് ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും വീട്ടില്‍ തുടരുകയായിരുന്നു.
ഉദര സംബന്ധമായ രോഗവും അശാസ്ത്രീയ ചികിത്സാ രീതിയുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സലീഖ് ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല. രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."