എം.ശിവശങ്കറിന് ഒടുവില്‍ സസ്‌പെന്‍ഷന്‍: ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം സര്‍വീസ് ചട്ടം ലംഘിച്ചു. സര്‍വിസിന് നിരക്കാത്ത സംഭവങ്ങളാണ് ഇദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരും. അരുണ്‍ അരുണ്‍ ബാലചന്ദ്രന്റെ നിയമനത്തിലും അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശിവശങ്കറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പരിശോധിച്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. മന്ത്രിസഭയിലും ഇടതുമുന്നണിയിലും ഇദ്ദേഹത്തിനെതിരേ ശക്തമായ നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാരിലും കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. തെളിവുകള്‍ എല്ലാം ശിവശങ്കറിനെതിരേ ആയതിനാല്‍ ഇനിയും നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്നുറപ്പായ പശ്ചാത്തലത്തിലാണ് നടപടി
അതിനിടെ ഐടി ഫെലോ സ്ഥാനത്തുനിന്നു മാറ്റിയ അരുണ്‍ ബാലചന്ദ്രനും എം.ശിവശങ്കറിനെതിരേ രംഗത്തുവന്നു. തന്നെ കുരുക്കി ശിവശങ്കറെ രക്ഷിക്കാനാണു ശ്രമമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള പരാതിയും ഇദ്ദേഹം എന്‍ഐഎയ്ക്കും കസ്റ്റംസിനും കൈമാറിയിട്ടുണ്ട്.
ഐ.ടി വകുപ്പില്‍ വരുന്നതിനു മുന്‍പേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറിനു മുറി ബുക്ക് ചെയ്തതെന്നും ഇദ്ദേഹം പറയുന്നു.
അത് ആര്‍ക്കാണെന്ന കാര്യം പോലും തനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടിയാണെന്നാണ് ശിവശങ്കര്‍ തന്നോട് പറഞ്ഞത്. അതു പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ എല്ലാ കുറ്റവും ചെയ്തത് താനാണെന്ന് വരുത്തി ശിവശങ്കറെ രക്ഷിക്കാനും, തന്നെ കേസില്‍ കുടുക്കാനും ശ്രമം നടക്കുന്നുവെന്നാണ് അരുണ്‍ പരാതിയില്‍ പറയുന്നത്. സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് ശിവശങ്കര്‍ തന്റെ സഹായം തേടിയെന്നും പരാതിയില്‍ അരുണ്‍ വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കു ഫ്ളാറ്റ് ബുക്ക് ചെയ്തു നല്‍കിയതിനെ തുടര്‍ന്ന് ഐ.ടി വകുപ്പിലെ ഡയറക്ടറായ (മാര്‍ക്കറ്റിംഗ്) അരുണിനെ നീക്കിയതായി മുഖ്യന്ത്രിയുടെ ഓഫീസ് ഇന്നലെയാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."