നിളയില്‍ കുടുങ്ങി കന്നുകാലിക്കൂട്ടങ്ങള്‍
തിരുന്നാവായ: കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന ഭാരതപ്പുഴയില്‍ കുടുങ്ങി കന്നുകാലി കൂട്ടങ്ങള്‍. നിളയുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ എതാനും ദിവസങ്ങളായി കന്നുകാലികള്‍ കുടുങ്ങി കിടക്കുന്നത്.
കന്നുകാലികളെ രക്ഷപ്പെടുത്തുന്നതിന് റവന്യു-പൊലിസ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. മാംസകച്ചവടത്തിനും മറ്റും കൊണ്ടുവരുന്നവരാണ് നാല്‍ക്കാലികളെ പുഴയിലേക്ക് തള്ളിവിടുന്നത്. യഥേഷ്ടം പുല്ലും വെള്ളവും പുഴയില്‍നിന്ന് ലഭിക്കുമെന്നതിനാലാണിത്.
പെരുമ്പിലായി, വാണിയംകുളം, ചേളാരി ചന്തകളില്‍നിന്നു കാലികളെ വാങ്ങുന്ന മൊത്ത കച്ചവടക്കാരും ലോറികളില്‍ കൊണ്ടുവന്ന് പുഴയില്‍ തള്ളുന്നത് പതിവാണ്. നിളയോരത്തെ കുറ്റിപ്പുറം, നരിപ്പറമ്പ്, തവനൂര്‍, ചെമ്പിക്കല്‍, തിരുന്നാവായ, ബീരാഞ്ചിറ, ചമ്രവട്ടം തുടങ്ങിയ പ്രദേശത്താണ് ഇവയെ മേയാന്‍ വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."