ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമിതി തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചു. കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കണ്ട്രോള് റൂം അസി. കമ്മിഷണര്‍ പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ പൊലിസും ഇരു പാര്‍ട്ടികളിലേയും നേതാക്കളും ഇടപെട്ടു സംഘര്‍ഷത്തിന് അയവു വരുത്തി.
കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാരനെ മര്‍ദിച്ചിരുന്നു. തുടര്‍ന്നു കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ഇതോടെ പൊലിസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
ശിശുക്ഷേമ സമിതിയില്‍ 868 പേര്‍ക്ക് വ്യാജഅംഗത്വം നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ചട്ടം ലംഘിച്ച് ചിലര്‍ക്ക് ആജീവനാന്ത അംഗത്വം നല്‍കിയതായും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിക്കുകയും നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
ഫലം പ്രഖ്യാപിച്ച ശേഷം വോട്ടുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പത്തിനാരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."