HOME
DETAILS
MAL
തളിപ്പറമ്പില്‍ ഹോട്ടലില്‍ മോഷണം
backup
April 25 2017 | 23:04 PM
തളിപ്പറമ്പ്: തളിപ്പറമ്പ് രജിസ്ട്രാര്‍ ഓഫിസിന് പിറകില്‍ തറമ്മല്‍ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൈരളി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച.
ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ചാരിറ്റബിള്‍ ബോക്സും മോശവലിപ്പിലുണ്ടായിരുന്ന നാനൂറോളം രൂപയുടെ ചില്ലറയും നഷ്ടപ്പെട്ടു. ചാരിറ്റി ബോക്സ് രജിസ്ട്രാര്‍ ഓഫിസ് വളപ്പിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇതില്‍ അറുനൂറോളം രൂപയുണ്ടാകുമെന്ന് സുരേന്ദ്രന് തളിപ്പറമ്പ് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രി ഹോട്ടലിന് സമീപം അടുത്തകാലത്ത് ജയിലില്‍ നിന്നിറങ്ങിയ ഒരാളെ കണ്ടിരുന്നതായി സുരേന്ദ്രന് പൊലിസി നോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."