മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് ഇതര ചികിത്സകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കൊവിഡ് ഇതര ചികിത്സകള്‍ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. അടിയന്തിരമായുള്ള രോഗികളെ മാത്രമേ പ്രവേശിപ്പിക്കൂ.
മെഡിക്കല്‍ കോളജുകളിലെ ഒ.പികള്‍ക്കും നിയന്ത്രണമുണ്ടാകും. മെഡിക്കല്‍ കോളജുകളില്‍ മറ്റു രോഗികള്‍ക്ക് കൂട്ടിരിപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കൂ. താപനില പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും അനുമതി നല്‍കുക. കൊവിഡ് ഇതര ചികിത്സ നല്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്‍കരുതലെടുക്കണം. ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് നിയന്ത്രണം. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സര്‍ജറി വാര്‍ഡ് അടച്ചിടുകയും 30 ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ക്വാറന്റൈനില്‍ പോകേണ്ടി വരികയുമുണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."