ബസ് തൊഴിലാളി സമരം: സംയുക്ത കണ്വന്ഷന്
കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കു 20 ശതമാനം കസ്റ്റമറി ബോണസും അഞ്ചു ശതമാനം എക്സ്ഗ്രേഷ്യവും അനുവദിക്കുക, വര്‍ധിപ്പിച്ച ഡി.എ കുടിശിക സഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മേയ് നാലുമുതല്‍ നടത്തുന്ന അനിശ്ചിതകാല ബസ് പണിമുടക്കിന്റെ ഭാഗമായി സംയുക്ത കണ്വന്ഷന് നടത്തി. കെ.കെ നാരായണന് ഉദ്ഘാടനം ചെയ്തു. പി. സൂര്യദാസ് അധ്യക്ഷനായി. കെ. ജയരാജന്, എം.കെ ഗോപി, പി സൂര്യദാസ്, എം.എ കരീം കെ.പി രവീന്ദ്രന്, താവം ബാലകൃഷ്ണന്, പി.പി സന്തോഷ് സംസാരിച്ചു. 29നു രാവിലെ 11ന് തലശ്ശേരി, വൈകുന്നേരം മൂന്നിന് ഇരിട്ടി, 30നു രാവിലെ 11ന് തളിപ്പറമ്പ്, വൈകുന്നേരം മൂന്നിന് പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ കണ്വന്ഷന് നടത്തും. ജൂണ്‍ മൂന്നിനു വൈകുന്നേരം നാലിന് സ്വകാര്യ ബസ് തൊഴിലാളി സമര സഹായ സമിതി രൂപീകരിക്കാനും തീരുമാനമായി. നാലിനു പയ്യന്നൂര്‍, തലശ്ശേരി, ഇരിട്ടി തളിപ്പറമ്പ് മേഖലകളിലും സമരസമിതി രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."