ത്യാഗത്തിന്റെ സന്ദേശമായി ധീരജവാന്മാരുടെ കുടുംബ സംഗമം
എം.എം അന്‍സാര്‍
കഴക്കൂട്ടം: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ ഓര്‍മയില്‍പള്ളിപ്പുറം സി.ആര്‍.പി.എഫ് സംഘടിപ്പിച്ച അവരുടെ കുടുംബങ്ങളുടെ ഒത്തുചേരല്‍ ത്യാഗത്തിന്റെ സന്ദേശമായി. കഴിഞ്ഞ ദിവസം സി ആര്‍ പി എഫ് വാലര്‍ ഡേയോട് അനുബന്ധിച്ചാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സിആര്‍പിഎഫ് പള്ളിപ്പുറം ക്യാംപിലുണ്ടായിരുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നതും അവര്‍ക്ക് സി ആര്‍ പി എഫ് പള്ളിപ്പുറം ക്യാംപ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുമുള്ള കൂട്ടായ്മ നടന്നതും. പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സി ആര്‍ പി എഫ് പള്ളിപ്പുറം ക്യാംപില്‍ കോണ്‍സ്റ്റബിളായി നിയമിതനായ വയനാട് സ്വദേശിയായ വസന്തകുമാറിന്റെ ജീവനും നഷ്ടപ്പെട്ടിരുന്നു. ഈ ജവാന്റെ ഭാര്യ ഷീന, തീവ്രവാദികളുടെ ആക്രമണങ്ങളില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യ്ത ജയചന്ദ്രന്റെ പത്‌നി സിന്ധു, സുധീഷ് കുമാറിന്റെ മാതാവ് പ്രശോഭ കുമാരി, പുഷ്പരാജന്റെ പത്‌നി സിന്ധു, ലെജു എന്‍ എസി ന്റെ മാതാവ് സുലോചന എന്നിവരുടെ ഒത്തുചേരല്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ കണ്ണീരിലാഴ്ത്തി. ഈ കുടുംബത്തെ ആദരിക്കുന്ന ചടങ്ങും അതേപോലെ വസന്തകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായവും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍വഹിച്ചു.
രാജ്യത്തിന് വേണ്ടി ധീരമായ സേവനങ്ങള്‍ ചെയ്ത പി. സുധാകരനേയും രാധാകൃഷ്ണനേയും ചടങ്ങില്‍ ആദരിച്ചു. സി ആര്‍ പി എഫ് ഡിഐജി മാത്യൂ ജോണ്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."