എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന്റെ മൂന്നാംഗഡുവായ 56,76,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചു. 2013ല്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തവരില്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്തതും മാരക രോഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതുമായ128 പേര്‍ക്കുകൂടി ഒരു ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്.
കീടനാശിനി കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കി കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചു. ജനസാന്ത്വന ഫണ്ടിന്റെ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."