നോക്കി, നോക്കിയില്ല; കെജ്‌രിവാളിനോട് മുഖംവെട്ടിച്ച് മോദി (Video)
സംസ്ഥാന മുഖ്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സമീപിച്ച രീതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി പക്ഷെ, കെജ്‌രിവാളിന് നല്ലൊരു ഷെയ്ക്ക് ഹാന്റ് നല്‍കാന്‍ പോലും തയ്യാറായില്ല.
മോദി ആദ്യമായി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയിലാണ് സംഭവം. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവരോടും ചിരിച്ചുകൊണ്ട് സൗഹൃദ സംഭാഷണം നടത്തുന്ന മോദി കെജ്‌രിവാളിന്റെ അടുത്തെത്തുമ്പോള്‍ മുഖഭാവം അടക്കം മാറുന്നുണ്ട്.
കെജ്‌രിവാള്‍ സന്തോഷത്തോടെ മോദിക്കടുത്തേക്കു നീങ്ങിയെങ്കിലും മുഖംപോലും നോക്കാതെ തണുപ്പന്‍ ഷെയ്ക്ക് ഹാന്റ് നല്‍കി മോദി കുതറി മാറുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
WATCH: Inter State Council meeting took place today in Delhi, PM Narendra Modi met Chief Ministers of states.https://t.co/P8zZzFIhuA
— ANI (@ANI_news) July 16, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."