HOME
DETAILS

റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി  പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ  രണ്ടാം ഘട്ട കാമ്പയിന്‌ തുടക്കമായി

  
backup
July 19 2020 | 13:07 PM

riyad-kmcc-statement-todayy

റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ട കാമ്പയിൻ ഉദ്ഘാടനം റിയാദിൽ നടന്നു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന പ്രവർത്തകർ മാത്രം പങ്കെടുത്ത പരിപാടിയിൽ സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ.കെ.കോയാമു ഹാജിക്ക് അംഗത്വ ഫോറം കൈമാറിയാണ്‌ ഉദ്ഘാടനം നിർവ്വഹിച്ചത്.  വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു.  

കഴിഞ്ഞ വർഷമാണ്‌ റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപയാണ്‌ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന്‌ ലഭിക്കുക.  ആദ്യ വർഷം അംഗങ്ങൾ നൂറ്‌ റിയാലാണ്‌ സംഭാവനായി പദ്ധതിയിലേക്ക് നൽകിയത്. മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ്‌ പദ്ധതി നടന്ന് വരുന്നത്.  ആദ്യ വർഷം അംഗങ്ങളായവരിൽ മരണപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം പത്ത് ലക്ഷം വീതം അരക്കോടി രൂപ പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തിരുന്നു. അഞ്ച് കുടുംബങ്ങളും അർഹരും കുടുംബനാഥാന്റെ ആകസ്മിക വിയോഗത്തെ ടർന്ന് പ്രയാസത്തിലായിരുന്നുവെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ചൂണ്ടിക്കാട്ടി.  

ഈ വർഷം അംഗത്വ തുക 120 റിയാലായിരിക്കും.  ഈ വർഷം മുതൽ ചികിത്സാ സഹായവും അംഗങ്ങൾക്ക് ലഭിക്കും. കെ.എം.സി.സി  സഊദി നാഷണൽ കമ്മിറ്റിയുടെ ആറ്‌ ലഷം രൂപയുടെ പദ്ധതിയടക്കം വിവിധ രാജ്യങ്ങളിൽ കെ.എം.സി. സിയുടെ സുരക്ഷാ പദ്ധതികൾ നടന്ന് വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ പദ്ധതി തുക നൽ കുന്നത് റിയാദ് കെ.എം.സി. സിയാണ്‌. കോവിഡ് പ്രതിസന്ധിക്കിടയിലും  കൂടുതൽ ആളുകളെ ഇത്തവണ പദ്ധതിയിൽ അംഗങ്ങളാക്കാനാണ്‌ കമ്മിറ്റിയുടെ തീരുമാനം. സെപ്തംബർ 15 വരെയാണ്‌ പദ്ധതിയിൽ അംഗമാകാനുള്ള കാലയളവ്.  മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി റിയാദിലെയും പരിസരങ്ങളിലെയും മലയാളികൾക്ക് പദ്ദതിയിൽ അംഗങ്ങളാകാൻ അവസരമുണ്ട്.  2020 ഒക്ടോബർ-2021 സെപ്തംബർ വരെയാകും രണ്ടാം ഘട്ട പദ്ധതിയുടെ കാലാവധി.  ഇത്തവണ പുതുതായി അംഗങ്ങളാകുന്നവർക്ക് ഡിസംബർ മുതലായിരിക്കും അംഗത്വം പ്രാഭല്യത്തിലാവുക.  

സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സമ്മേളനം ഉദ്ഘാടം ചെയ്തു.  സുബൈർ അരിമ്പ്ര, പി.സി അലി വയനാട്, സിദ്ദീഖ് തുവ്വൂർ, കബീർ വൈലത്തൂർ, അബ്ദുറഹ്മാൻ ഫറോക്ക്,  മുഹമ്മദ് വേങ്ങര, സുഹൈൽ അമ്പലങ്കണ്ടി, ഷഫീഖ് കൂടാളി, അഷ് റഫ് അച്ചൂർ, റഫീഖ് പൂപ്പലം, ശൗക്കത്ത് പാലപ്പിള്ളി, അൻ വർ വാരം, കെ.പി.മുഹമ്മദ് കളപ്പാറ, അഷ് റഫ് വെള്ളേപ്പാടം, ആഷിഖ് എറണാകുളം, റഫീഖ് ഹസ്സൻ വെട്ടത്തൂർ, അമീൻ വേങ്ങര, ഉമ്മർ അമാനത്ത് സംസാരിച്ചു. ഷംസു പെരുമ്പട്ട, സഫീർ തിരൂർ, പി.സി.മജീദ്, നാസർ മാങ്കാവ്, റസാഖ് വളക്കൈ, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം, മജീദ് പരപ്പനങ്ങാടി, മുനീർ മക്കാനി, ഉസ്മാൻ ചെറുമുക്ക്, നാസർ മംഗലത്ത്, ഷംസു പൊന്നാനി, ശിഹാബ് മങ്കട, ഇർഷാദ് യു.പി, ജാബിർ വാഴമ്പുറം, ഇൻഷാദ് മങ്കട, അൻസാദ്, ഷാഫി വടക്കേക്കാട്, ഉസ്മാൻ പരീദ്, റാഫി കൂട്ടായി, നജീബ്, ഉനൈസ്, ഹബീബ്, സിദ്ദീഖ് ആനപ്പടി, മുത്തു കട്ടൂപ്പാറ, ഷാഹുൽ ചെറുപ്പ എന്നിവർ നേതൃത്വം നൽ കി.  സെക്രട്ടറി എ.യു.സിദ്ദീഖ് സ്വാഗതവും കെ.ടി അബുബക്കർ നന്ദിയും പറഞ്ഞു. ഇസ്ഹാഖ് തളിപ്പറമ്പ് പ്രാർത്ഥന നടത്തി.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago