നവാസ് ശരീഫിന്റെ മടക്കം: നിരവധി പി.എം.എല്‍.എന്‍ പ്രവര്‍ത്തകര്‍ തടവില്‍
ഇസ്‌ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താനിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി നിരവധി പി.എം.എല്‍-എന്‍ പ്രവര്‍ത്തകരെ പൊലിസ് തടവിലാക്കി. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തുന്ന നാവസിനെ സ്വീകരണമൊരിക്കുന്നത് തടയാനാണ് പാര്‍ട്ടി പ്രവര്‍ത്തകരെ തടവിലാക്കിയതെന്ന് പൊലിസിന്റെ വിശദീകരണം. 100 പ്രവര്‍ത്തകരെ തടവിലാക്കിയെന്നും ആക്രമണം ഒഴിവാക്കനാണിതെന്നും പൊലിസ് പറഞ്ഞു. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ കിഴക്കന്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രാദേശിക നേതാക്കളും യൂനിയന്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാരും കൗണ്‍ിസില്‍ ഉള്‍പ്പെടെയുള്ളവരെയാണ് തടവിലാക്കിയത്. നവാസ് ശരീഫ് പാകിസ്താനില്‍ ഇറങ്ങിയ ഉടനെ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുമെന്ന് താല്‍ക്കാലിക മന്ത്രി സയ്യിദ് അലി സഫര്‍ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ പത്ത് വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട നവാസ് ഇന്ന് ലാഹോര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. തടവിന് വിധിച്ചുള്ള ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനാണ് നവാസ് രാജ്യത്തേക്ക് മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."