HOME
DETAILS

നിളയില്‍ ജലനിരപ്പ് താഴ്ന്നു; ജലക്ഷാമം രൂക്ഷം

  
backup
April 11 2019 | 07:04 AM

%e0%b4%a8%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a8

എടപ്പാള്‍: വേനല്‍ കനത്തതോടെ ജലക്ഷാമം രൂക്ഷമാക്കി മേഖലയിലെ കുളങ്ങളിലേയും കിണറുകളിലേയും ജലനിരപ്പ് ആശങ്കാജനകമാം വിധം താഴ്ന്നു.നിളയിലെ ജലവിതാനം താഴ്ന്നതാണ് പ്രതിസന്ധിക്ക് കാരണം.  പ്രധാനമായും തൃക്കണാപുരത്തെ ഡാനിഡ ശുദ്ധജല പദ്ധതിയെയാണ് മേഖലയിലെ ജനങ്ങള്‍ ആശ്രയിക്കുന്നത്. തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം, ആലങ്കോട്, നന്നംമുക്ക് തുടങ്ങി ആറ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജലവിതരണം നടത്തുന്നത് ഈ പദ്ധതിയിലൂടെയാണ്.
എന്നാല്‍, ഭാരതപ്പുഴയിലെ ജലനിരപ്പ് താഴുന്നത് ഡാനിഡ പദ്ധതി പമ്പ് ഹൗസുകള്‍ക്ക് സമീപം ജലമില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ജലമില്ലാത്തതിനാല്‍ ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോള്‍ തന്നെ ജലവിതരണം നടക്കുന്നത്.  കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ചമ്രവട്ടം പദ്ധതി പ്രതീക്ഷിച്ച ഫലം ചെയ്യാത്തതാണ് മേഖലയിലെ ശുദ്ധജലക്ഷാമം രൂക്ഷമാക്കിയത്. ചമ്രവട്ടം പദ്ധതി കമ്മിഷന്‍ ചെയ്യുന്നതിന് മുന്‍പ് കുറ്റിപ്പുറത്ത് തടയണകെട്ടി ജലം ശേഖരിച്ചായിരുന്നു ഡാനിഡ പദ്ധതിയിലൂടെ ശുദ്ധജല വിതരണം നടത്തിയിരുന്നത്. എന്നാല്‍ ചമ്രവട്ടം പദ്ധതി പൂര്‍ത്തിയായതോടെ കുറ്റിപ്പുറം വരെ ജലം സംഭരിക്കപ്പെടുമെന്നും അതിനാല്‍ തടയണകെട്ടാതെ തന്നെ ശുദ്ധജല വിതരണം നടത്താമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചമ്രവട്ടം പദ്ധതിയില്‍ ചോര്‍ച്ച പ്രത്യക്ഷപെട്ടതോടെ അവിടെ ജലം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുറ്റിപ്പുറത്ത് സ്ഥിരം തടയണ നിര്‍മിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അത് നടന്നിട്ടില്ല.  തൃത്താല വെള്ളിയാംകല്ല് പാലത്തിലെ ഷട്ടറുകള്‍ തുറന്നാല്‍ ആവശ്യത്തിന് ജലമാകും. പക്ഷെ, ഈ ജലം സംഭരിക്കാന്‍ കുറ്റിപ്പുറത്ത് തടയണയില്ലാത്തത് പ്രതിസന്ധിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago