HOME
DETAILS
MAL
രാജസ്ഥാനിലെ പ്രതിസന്ധി അടുത്തയാഴ്ച വിശ്വാസവോട്ടെടുപ്പ്?
backup
July 20 2020 | 02:07 AM
അയോഗ്യതാ നോട്ടിസിനെതിരേ സച്ചിന്‍ പൈലറ്റ് പക്ഷം സമര്‍പ്പിച്ച ഹരജി കോടതി ഇന്നു വീണ്ടും പരിഗണിക്കും
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നതിനിടെ അടുത്തയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഈ സൂചനകള്‍ പുറത്തുവരുന്നത്. നിലവില്‍ സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എം.എല്‍.എമാരുടെ പിന്തുണ ഇല്ലെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സച്ചിന്‍ പക്ഷം വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയോ എതിര്‍ത്തു വോട്ടുചെയ്യുകയോ ചെയ്താല്‍ പാര്‍ട്ടിക്ക് അവരെ അയോഗ്യരാക്കുന്നതിനും സാധിക്കും. ഇതു മുന്നില്‍കണ്ടാണ് നീക്കങ്ങള്‍.
കഴിഞ്ഞ ദിവസം ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരുടെ പിന്തുണ ഗെലോട്ട് തിരിച്ചുപിടിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹം ഗവര്‍ണറെ കണ്ടത്. എന്നാല്‍, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ വിഷയങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം.
അയോഗ്യതാ നോട്ടിസിനെതിരേ സച്ചിന്‍ പൈലറ്റ് പക്ഷം നല്‍കിയ ഹരജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്. നേരത്തെ ഹരജി പരിഗണിച്ച കോടതി നാളെ വൈകിട്ട് 5.30വരെ വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കോടതിയുടെ തീരുമാനത്തിനു ശേഷമായിരിക്കും ഗെലോട്ട് വിശ്വാസവോട്ടെടുപ്പിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുകയെന്നാണ് വിവരം.
മലക്കംമറിഞ്ഞ് ബി.ജെ.പി
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തതു മുതല്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി ഇന്നലെ ഈ ആവശ്യത്തില്‍നിന്നു മലക്കംമറിഞ്ഞു.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അശോക് ഗെലോട്ട് പദ്ധതിയിടുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ബി.ജെ.പിയുടെ നിലപാടുമാറ്റം. അയോഗ്യതാ നോട്ടിസിനെതിരേ സച്ചിന്‍ പൈലറ്റും സംഘവും സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് വിശ്വാസവോട്ടെടുപ്പ് നടത്തുകയെന്നായിരുന്നു നിയമസഭാ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ഇന്നലെ ചോദിച്ചത്.
വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."