ചൂടിലും തളരാതെ മണ്‍പാത്ര വിപണി
തലശ്ശേരി: വിഷുക്കാല വിപണിയില്‍ മണ്‍പാത്രങ്ങള്‍ക്ക് പ്രിയമേറുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കായുള്ള കറിചട്ടി, കണിചട്ടി, പത്തിരിചട്ടി, ഈര്‍ച്ച അടുപ്പ്, വെള്ളം സംഭരിക്കുന്ന കൂജ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ എത്തുന്നത്. തലശ്ശേരി സ്റ്റേഡിയം പരിസരത്താണ് മണ്‍പാത്രം വിപണത്തിനായി ഒരുക്കിയിരിക്കുന്നത്. 60 രൂപ മുതല്‍ 800 രൂപവരെയുള്ള മണ്‍പാത്രങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്കുണ്ട്. 20 വര്‍ഷത്തില്‍ കൂടുതലായി പാലക്കാട് സ്വദേശിസൂബ്രമണ്യന്‍ തലശ്ശേരിയില്‍ കച്ചവടം ചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ വിഷു വിപണി ലക്ഷ്യമിട്ട് തലശ്ശേരിയിലെത്തി.
കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകുന്നരേങ്ങളില്‍ ആളുകള്‍ മണ്‍പാത്രങ്ങള്‍ വാങ്ങാന്‍ എത്തുന്നുണ്ട്. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാന്‍ ചെലവ് കൂടി വരികയാണ്.
വെറുതെ ലഭിക്കുന്ന കളിമണ്ണുവരെ പണം കൊടുത്താണ് വാങ്ങിക്കുന്നതെന്ന് സുബ്രമണ്യന്‍ പറഞ്ഞു. കളിമണ്ണ് ശേഖരിക്കണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ അനുവാദവും ലഭിക്കേണ്ടതുണ്ട്. വര്‍ഷം കൂടുംതോറും നിര്‍മാണ ചെലവ് കൂടാന്‍കാരണമാകുന്നുണ്ട്. ആഹാരപദാര്‍ഥങ്ങള്‍ രുചിയോടുകൂടി ഉണ്ടാക്കാന്‍ പറ്റുന്നതാണ് ആവശ്യക്കാര്‍ ഏറെയും മണ്‍പാത്രത്തെ തേടിയെടുത്തുന്നത്. വീടുകളില്ലാതെ മിക്ക ഹോട്ടലുകളിലേക്കും സ്ഥാപനങ്ങളിലേക്കും മണ്‍പാത്രങ്ങള്‍ വാങ്ങാന്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."