HOME
DETAILS
MAL
ശശി തരൂരിന്റെ നിലപാടിനൊപ്പമാണ് താനെന്ന് പി.ടി തോമസ്
backup
July 13, 2018 | 7:35 PM
തൊടുപുഴ: ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നെ ശശിതരൂര്‍ എം.പിയുടെ പ്രസ്താവന വരികള്‍ക്കിടയിലൂടെ വായിക്കേണ്ടതാണെന്ന് പി.ടി. തോമസ് എം.എല്‍.എ. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേയുള്ള നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ നിലപാടിനൊപ്പമാണ് താനെന്നും പി.ടി തോമസ് തൊടുപുഴയില്‍ പറഞ്ഞു.
കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി ജോയ്‌സ് ജോര്‍ജ് എം.പി വിട്ടുനല്‍കുമെന്ന എം.എം മണിയുടെ പ്രസ്താവന വൈകിവന്ന വിവേകമാണ്. ഇത് നിയമത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കില്ല. എം.പി യെ സംരക്ഷിക്കാന്‍ മുന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ചു വിശദമായ അന്ന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."