HOME
DETAILS

3,607 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്, കണ്ണൂര്‍ ജില്ലയില്‍ 250 തീവ്ര പ്രശ്‌നബാധിത ബൂത്തുകള്‍

  
backup
April 11, 2019 | 9:38 PM

3607-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%ac%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1


പ്രശ്‌നബാധിത സാധ്യതയുള്ള 3,607 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കും. തീവ്ര പ്രശ്‌നബാധിത, പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 57 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും പൊലിസ് അധികാരികളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി.


തീവ്ര പ്രശ്‌നബാധിത ബൂത്തുകളിലും തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതല്‍ അര്‍ധ സൈനിക വിഭാഗം ഉദ്യോഗസ്ഥരെയും കേരള പൊലിസ് സേനാംഗങ്ങളെയും നിയോഗിക്കും. സംസ്ഥാന പൊലിസിനു പുറമേ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് 2,000 പൊലിസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കും. പ്രശ്‌നബാധിത സാധ്യതയുള്ള 3,607 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കും. മുന്‍കാല ചരിത്രം കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ജില്ലയില്‍ ആകെയുള്ള 1,857 ബൂത്തുകളില്‍ 250 എണ്ണം തീവ്ര പ്രശ്‌നബാധിത ബൂത്തുകളാണ്. 611 പ്രശ്‌നസാധ്യതാ ബൂത്തുകളും 24 കുറവ് പ്രശ്‌നസാധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകള്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്.


ഇവിടങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. പൊതു നിരീക്ഷകന്‍, പൊലിസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ നിരീക്ഷണം ഇവിടെ ശക്തമായുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു.
കൂടാതെ തീവ്ര പ്രശ്‌നബാധിത, പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിക്കും. ഇവരെ പൊതു നിരീക്ഷകരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും വിന്യസിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  3 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  3 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  3 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  3 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  3 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  3 days ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  3 days ago