HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
backup
April 11 2019 | 22:04 PM
തലശ്ശേരി: കോടിയേരി മൂഴിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.
തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദാണ് കേസിലെ ഒന്നാം പ്രതിയായ സക്കീര്‍ ഹുസൈനെ(44) കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടി വരും. പാലക്കാട് കല്ലേക്കോട് സ്വദേശിയായ ഹുസൈന് കോടിയേരി മൂഴിക്കരയില്‍ വാടകയ്്ക്ക് താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മധുര, അജ്മീര്‍ എന്നിവടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
രണ്ടാംപ്രതിയായ മെഹര്‍ബാനെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടയച്ചു. 2008 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."