നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരെ ബുധനാഴ്ച ഖത്തറിൽ തിരിച്ചെത്തിക്കും
ദോഹ: കൊവിഡ് ലോക്ക്ഡൗണില്‍ നാട്ടില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആദ്യ ബാച്ച് നാളെ മടങ്ങിയെത്തും. ബുധനാഴ്ച രാവിലെ 7.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം പ്രാദേശിക സമയം 10.30ന് ദോഹയിലെത്തും. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 170 ഓളം പേരാണ് യാത്രക്കായി ഒരുങ്ങിയിരിക്കുന്നത്.
ഖത്തറിലേക്കുള്ള യാത്രാ ചെലവും ക്വാരന്റീന് ചെലവും എച്ച്എംസിയാണ് വഹിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഖത്തര്‍ (ഫിന്‍ക്യു) ആണ് ജീവനക്കാരെ തിരികെ എത്തിക്കാനുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.
നാട്ടില്‍ കഴിയുന്ന എച്ച്എംസിയുടെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും മറ്റു ജീവനക്കാരേയും മൂന്ന് ബാച്ചുകളിലായി തിരികെ എത്തിക്കാനാണ് എച്ച്എംസി തയ്യാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."