ഇങ്ങനെയും ചില ഇന്ത്യയുണ്ടെന്നെന്ന് അറിയണം. വി.ടി ബല്‍റാം എം.എല്‍.എ
തൃശൂര്‍: ഇങ്ങനെയും ചില ഇന്ത്യയുണ്ടെന്നെന്ന് നമ്മളില്‍ ചിലര്‍ അറിയുന്നത് ഇത്തരം ചലചിത്ര പ്രവര്‍ത്തനങ്ങളിലൂടെയാണന്ന് വി.ടി ബലറാം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഒഡീഷയിലെ കാന്തമാലിലെ ആദിവാസി ദളിത് കൃസ്ത്യാനികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കിയ 'വോയ്‌സസ് ഫ്രം ദി റൂയിന്‍സ്' എന്ന ഡോക്യുമെന്ററിയുടെ അഖിലേന്ത്യതല പ്രഥമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ഡോക്യുമെന്റികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ സമൂഹം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയ ആക്ടിവിസ്റ്റായ കെ.പി ശശിയാണ് ഡോക്യുമെന്ററി സംവിധായകന്‍. ചലചിത്ര നിരൂപകന്‍ ഐ ഷണ്‍മുഖദാസ് അധ്യക്ഷനായി.
കവി അന്‍വര്‍ അലി, കെ.പി ശശിക്ക് ഫലകം സമര്‍പ്പിച്ചു. കാന്തമാലില്‍ നിന്നുമെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഫാ. അജയ്കുമാര്‍ സിംഗ്, വീരേന്ദ്രപാണ്ഡോ സംസാരിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനത്തിനു ശേഷം പൊതു ചര്‍ച്ച നടന്നു. ഇതോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി മൗലികവാദവും വര്‍ഗീയതയും, ഇന്ത്യന്‍ തത്വ ശാസ്ത്രവും ദേശീയതയും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. തൃശൂരിലെ വിബ്ജിയോര്‍ ഫിലിം കലക്ടീവാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."