HOME
DETAILS

നദികള്‍ വറ്റി വരണ്ടു; നെടുമങ്ങാട് താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷം

  
backup
April 12 2019 | 05:04 AM

%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b5%86%e0%b4%9f

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പഞ്ചായത്തുകളിലും നഗരസഭയിലും പല ഭാഗത്തും കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുകയാണ്. വിതുര, നന്ദിയോട്, പെരിങ്ങമ്മല, ആനാട്, കരകുളം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും ഭൂരിഭാഗം മേഖലയിലും കുടിവെള്ളത്തിന് ക്ഷാമമാണ്.  കിള്ളിയാര്‍, വാമനപുരം നദിയും, കരമാനയാറും നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. കിള്ളിയാറും, വാമനപുരം നദിയും ഭൂരിഭാഗം പ്രദേശവും നീരൊഴുക്ക് ഇല്ലാതെ വറ്റി വരണ്ടു കിടക്കുകയാണ്. നീരുറവകളും ചെറു തോടുകളും കുളങ്ങളും വെള്ളമില്ലാതെ വറ്റി. താലൂക്കിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ ചൂട് കനത്ത സമയങ്ങളില്‍ തന്നെ കുടിവെള്ളം നിലച്ചിരുന്നു. നിലവില്‍ പലയിടങ്ങളിലും ചുമട്ടു വെള്ളമാണ് ആശ്രയം. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ പഞ്ചായത്തറ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നെടുമങ്ങാട് താലൂക്കിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആ നാട് ജയന്‍ ആവിശപ്പെട്ടു. നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലയും അതോടൊപ്പം തന്നെ മറ്റു പ്രദേശങ്ങളുംരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണാന്‍ ടാങ്കറില്‍ വെള്ളം വിതരണം ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ആനാട് ജയന്‍ പറഞ്ഞു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത കൊടുംവേനലില്‍ കേരളം വെന്തുരുകുമ്പോള്‍ ഇലക്ഷന്റെ പേര് പറഞ്ഞ് ഫണ്ട് അനുവദിക്കാത്തത് ക്രൂരതയാണന്നും ഗവണ്‍മെന്റ് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആനാട് ജയന്‍ ആവിശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago