HOME
DETAILS
MAL
കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡ് ശോച്യാവസ്ഥ പരിഹരിക്കണമെന്ന്
backup
April 26 2017 | 22:04 PM
കുറ്റ്യാടി: കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ഏക ഗതാഗതമാര്‍ഗമായ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുകയാണ്.
റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും റോഡിന്റെ ഇരുഭാഗത്തുമുള്ള താഴ്ചകളില്‍ ഇരുചക്രവാഹനങ്ങള്‍ വീഴുന്നതും പതിവായിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിലെ നിരവധി കരിങ്കള്‍ ക്വാറികളിലേക്ക് ഭാരം കയറ്റിയ ടിപ്പര്‍ലോറികളും മറ്റു വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡാണിത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴി പൊതുമരാമത്ത് വകുപ്പ് മന്ത്രി, നാദാപുരം എം.എല്‍.എ ഇ.കെ വിജയന്, എക്സിക്യുട്ടിവ് എന്‍ജിനിയര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."