HOME
DETAILS
MAL
മദ്യഷാപ്പിനെതിരേയുള്ള റിലേ സത്യഗ്രഹം അഞ്ചുനാള്‍ പിന്നിട്ടു
backup
April 26 2017 | 22:04 PM
ഫറോക്ക്: സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ രാമനാട്ടുകരയിലെ ബിവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യ ഷാപ്പ് വീണ്ടും തുറന്നതിനെതിരേ ജനകീയ മുന്നണി നടത്തുന്ന റിലേ സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ സമരം മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.സി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു.
എം.പി മോഹനന് മാസ്റ്റര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് പി.ഇ ഖാലിദ്, മണ്ഡലം സെക്രട്ടറി കെ.കെ ആലിക്കുട്ടി, അസ്ക്കര്‍ ഫറോക്ക്, ശിഹാബ് നല്ലളം, വി.എം സാഖ്, എം. സൈതലവി, പാച്ചീരി സൈതലവി, മജീദ് അമ്പലംകണ്ടി, ഗോപി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."