സി വിജില്‍: ലഭിച്ചത് അയ്യായിരത്തോളം പരാതികള്‍
കണ്ണൂര്‍: സിവിജില്‍ (ര ഢകഏകഘ) മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍നിന്ന് ലഭിച്ചത് അയ്യായിരത്തോളം പരാതികള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പതിച്ച പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, ചുമരെഴുത്തുകള്‍, പണം കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സിവിജിലില്‍ കൂടുതലായും ലഭിക്കുന്നത്.
ഇതുവരെ ലഭിച്ച പരാതികളില്‍ 4,656 എണ്ണത്തില്‍ നടപടികളെടുത്തു. 192 പരാതികള്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കി. 4034 പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ചു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത്.
878 പരാതികള്‍. 76 പരാതികള്‍ ലഭിച്ച തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. പയ്യന്നൂര്‍ 247, കല്യാശ്ശേരി 571, തളിപ്പറമ്പ് 271, ഇരിക്കൂര്‍ 471, അഴീക്കോട് 516, കണ്ണൂര്‍ 625, ധര്‍മടം 372, കൂത്തുപറമ്പ് 334, പേരാവൂര്‍ 530 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍നിന്ന് ലഭിച്ച പരാതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."